02-Jul-2020 (Thu)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍കിഴക്കോത്ത് പഞ്ചായത്തില്‍ ഒപ്പം അദാലത്ത്; 163 പരാതികള്‍ പരിഗണിച്ചു
   
vps
08-Nov-2019
 

കിഴക്കോത്ത്: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കിഴക്കോത്ത് പഞ്ചായത്തില്‍ സംഘടിപ്പിച്ച ഒപ്പം അദാലത്തില്‍ 163 പരാതികള്‍ പരിഗണിച്ചു. റേഷന്‍ കാര്‍ഡുകള്‍, ഭൂമി സംബന്ധമായ വിഷയങ്ങള്‍, ലൈഫ് ഭവന പദ്ധതി, ചികിത്സാ സഹായങ്ങള്‍, കോളനി നവീകരണം, ഭിന്നശേഷിക്കാരുടെ വിവിധ ആവശ്യങ്ങള്‍ തുടങ്ങി നിരവധി പരാതികളാണ് അദാലത്തില്‍ എത്തിയത്. 50 ശതമാനം ഭിന്നശേഷിയുള്ള മകന് എന്തെങ്കിലും ജോലി ലഭിക്കാനുള്ള ആവശ്യവുമായെത്തിയ സുബൈദയും മകന്‍ ജുനൈദും മടങ്ങിയത് ഏറെ സന്തോഷത്തോടെയാണ്. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ എബിലിറ്റി കഫേ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കാമെന്ന കലക്ടറുടെ ഉറപ്പാണ് ജുനൈദിനും മറ്റൊരു ഭിന്നശേഷിക്കാരനായ സലിമിനും സന്തോഷം പകര്‍ന്നത്. കണ്ടിയില്‍മീത്തല്‍ എസ് സി കൊളനിയിലേക്കുള്ള നടവഴി റോഡ് ആക്കി മാറ്റാണമെന്ന ആവശ്യവുമായാണ് പൊതുപ്രവര്‍ത്തകനായ ബിജു പന്നൂര്‍ എത്തിയത്. ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടികളെടുക്കാന്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസറോട് നിര്‍ദ്ദേശിച്ചു. സ്വന്തമായി അടച്ചുറപ്പുള്ള വീട് എന്ന ആവശ്യവുമായാണ് ഓലഷെഡില്‍ താമസിക്കുന്ന കാരക്കോത്ത് അബ്ദുല്‍ഖാദറിന്റെ ഭാര്യ ജമീല അദാലത്തിനെത്തിയത്. ഇവര്‍ക്ക് ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി വീട് നല്‍കാന്‍ കഴിയുമോയെന്ന് പരിശോധിക്കാന്‍ പഞ്ചായത്ത് അധികൃതരോട് കലക്ടര്‍ നിര്‍ദ്ദേശിച്ചു. നാല് സെന്റ് ഭൂമിക്ക് പട്ടയത്തിനായി എത്തിയ നെല്ലിക്കോത്ത് ഭാസ്‌ക്കരന്‍, കിഡ്നി രോഗിയായ ഭാര്യക്ക് സഹായത്തിനായി എത്തിയ ശ്രീധരന്‍, രണ്ടു ഭിന്നശേഷിക്കാരായ കുട്ടികളടക്കമുള്ള കുടുംബം താമസിക്കുന്ന വീടിന്റെ അറ്റകുറ്റപണിക്ക് സഹായമഭ്യര്‍ഥിച്ച് എത്തിയ സി കെ സതീഷ്‌കുമാര്‍ ഇങ്ങനെ വിവിധ ഓഫീസുകള്‍ കയറിയിറങ്ങേണ്ട പരാതികളുമായെത്തിയവര്‍ ഏറെ ആശ്വാസത്തിലാണ് അദാലത്തില്‍ നിന്ന് മടങ്ങിയത്. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാള്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി തുടങ്ങി ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതിനായുളള നിയമാനുസൃത രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് തുടങ്ങിയവയും പരിഗണിച്ചു. 95 അപേക്ഷകളാണ് പരിഗണിച്ചത്. ഇത്രയും പേര്‍ക്ക് നിരാമയ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനും തീരുമാനിച്ചു. ഗ്രാമപഞ്ചായത്തില്‍ ബഡ്സ് സ്‌കൂള്‍ ആരംഭിക്കുന്നത് സജീവമായി പരിഗണിക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ സി ഹുസൈന്‍ മാസ്റ്റര്‍, വൈസ് പ്രസിഡന്റ് യു പി നഫീസ, ഡെപ്യൂട്ടി കലക്ടര്‍ സി ബിജു, താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസര്‍ പി പ്രമോദ്, പഞ്ചായത്ത് സെക്രട്ടറി കെ സുമേഷ്, നാഷണല്‍ ട്രസ്റ്റ് സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗവും ജില്ലാതല സമിതി കണ്‍വീനറുമായ പി സിക്കന്തര്‍, ജില്ലാതല കമ്മിറ്റി അംഗം ഡോ. പി ഡി ബെന്നി, വിവിധ ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies