നബിദിനാഘോഷം: വൃക്ഷതൈകള്‍ വിതരണം ചെയ്തു
കാവുംപുറം: നബിദിനാഘോഷത്തിന്റെ ഭാഗമായി കാവുംപുറം മഹല്ല് സംഘടിപ്പിച്ച മീലാദ് ഫെസ്റ്റില്‍ വെച്ച് മഹല്ലിലെ മുഴുവന്‍ വീടുകളിലും പ്രവാചകചര്യയായ വൃക്ഷതൈ നടല്‍ പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിയുടെ ഉദ്ഘാടനം കാവുംപുറം മഹല്ല് ഖത്തീബ് അബ്ദുസ്സലാം സുബ്ഹാനി മഹല്ല് പ്രസിഡന്റ് കെ പി അബ്ദുള്ള ഹാജിക്ക് വൃക്ഷതൈ നല്കി കൊണ്ട് നിര്‍വ്വഹിച്ചു. മഹല്ല് സെക്രട്ടറി ടി കെ ഉസ്സയിന്, മുഹമ്മദ് അഷ്റഫ് അഹ്സനി, ഡോ. മുഹമ്മദ് സഖാഫി അല്‍അസ്ഹരി, കെ വി സെയ്ത്, എം മുഹമ്മദ് ഹാജി, കെ അഷ്റഫലി, കെ പി അബ്ദുറഹിമാന്, കെ കെ ഇമ്പിച്ചി മുഹമ്മദ്, അഷ്റഫ് സഖാഫി, പി എം ശമീര്‍ എന്നിവര്‍ സംസാരിച്ചു. മുഹമ്മദലി കാവുംപുറം സ്വാഗതവും പി പി സാജിദ് നന്ദിയും പറഞ്ഞു.