13-Dec-2019 (Fri)
 
 
 
 
‍പുതുപ്പാടി മേഖലയിലെ മണല്‍കൊള്ളക്കെതിരെ നടപടി ശക്തമാക്കി റവന്യൂ വകുപ്പ്
   
vps
11-Nov-2019
 

പുതുപ്പാടി: ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും ദുരിതം വിതച്ച പുതുപ്പാടി മേഖലയില്‍ വ്യാപകമായ മണല്‍കൊള്ളക്കെതിരെ നടപടി ശക്തമാക്കി റവന്യൂ വകുപ്പ്. താമരശ്ശേരി തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖിന്റെ നിര്‍ദ്ദേശപ്രകാരം ഡെപ്യൂട്ടി തഹസില്‍ദാര്‍ ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ രാത്രി പരിശോധനയില്‍ മണല്‍ കടത്താനെത്തിയ ടിപ്പര്‍ പിടിച്ചെടുത്തു. പുതുപ്പാടി കോടഞ്ചേരി പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ കള്ളാടിക്കടവില്‍ നിന്നും പതിവായി മണലൂറ്റുന്നതായ വിവരത്തെ തുടര്‍ന്ന് പോലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന. പുലര്‍ച്ചെ നാലുമണിയോടെ കടവിലെത്തിയപ്പോള്‍ ടിപ്പറില്‍ മണല്‍ കയറ്റാന്‍ ആരംഭിച്ചിരുന്നു. റവന്യൂ ഉദ്യോഗസ്ഥരെ കണ്ടതോടെ മണലൂറ്റ് സംഘം ഓടി രക്ഷപ്പെട്ടെങ്കിലും മണല്‍ കയറ്റിയ കെ എല്‍ 56 സി 1468 നമ്പര്‍ ടിപ്പര്‍ റവന്യൂ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു. ടിപ്പര്‍ ഉടമയെ കുറിച്ച് സൂചന ലഭിച്ചതായും തുടര്‍ നടപടികള്‍ക്കായി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും തഹസില്‍ദാര്‍ അറിയിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies