02-Jul-2020 (Thu)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍എല്ലാ പ്രാധമിക ആരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും: മന്ത്രി ടി പി രാമകൃഷ്ണന്‍
   
vps
11-Nov-2019
 

ഈങ്ങാപ്പുഴ: ഡോക്ടര്‍മാര്‍ വീടുകളില്‍ എത്തുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും എല്ലാ പ്രാധമിക ആരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍. പുതുപ്പാടി ഈങ്ങാപ്പുഴയില്‍ നിര്‍മിച്ച ഷോപ്പിംഗ് കോംപ്ലക്സിന്റെയും കംഫര്‍ട്ട് സ്റ്റേഷന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിന് സുരക്ഷിതത്വം ലഭിക്കണമെങ്കില്‍ നല്ല ചികിത്സ മാത്രം പോര. മറിച്ച് രോഗം വരാത്ത ഒരു സാഹചര്യം കൂടിവേണം. ഇതിന്ന് വിഷരഹിതമായ ഭക്ഷണവും ശുദ്ധജലവും ലഭ്യമാവണം. അതിന്നാണ് ജൈകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ജലസ്രോതസുകള്‍ സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നത്. പൊതു ജനങ്ങളുടെ സഹകരണത്തോടെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. കുട്ടികള്‍ക്ക് ആധുനിക രീതിയിലുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിന് ക്ലാസ്മുറികള്‍ ഹൈടെക്കാക്കി മാറ്റി. ഇതിനായി 2020 കോടിയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. വീടും സ്ഥലവും ഇല്ലാത്തവര്‍ക്കായി ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും വീട് ലഭ്യമാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി പൂര്‍ണമായും ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇത്രയധികം കുടുംബങ്ങള്‍ക്ക് വീട് ലഭ്യമാക്കിയിട്ടുള്ള ഒരു കാലഘട്ടം വേറെയുണ്ടായിട്ടില്ല. സാങ്കേതിക പ്രശ്‌നങ്ങളുടെ പേരിലുള്ള പരാതികളെല്ലാം പരിഹരിക്കപ്പെടും. ഇക്കാര്യത്തില്‍ ഒരു ആശങ്കയും വേണ്ടെന്നും മന്ത്രി പറഞ്ഞു. വനിതാ വിപണന കേന്ദ്രത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

 

ജോര്‍ജ് എം തോമസ് എം എല്‍ എ അധ്യക്ഷത വഹിച്ചു. എല്‍ എസ് ജി ഡി ഓവര്‍സിയര്‍ സജ്ന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ എം എല്‍ എ സി മോയിന്‍കുട്ടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുട്ടിയമ്മ മാണി, ജില്ലാ പഞ്ചായത്ത് അംഗം വി ഡി ജോസഫ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ മുജീബ് മാക്കണ്ടി, ഐബി റജി, എം ഇ ജലീല്‍, പഞ്ചായത്ത് അംഗം റീന ബഷീര്‍, പുതുപ്പാടി സഹകരണ ബേങ്ക്് പ്രസിഡന്റ് കെ സി വേലായുധന്‍, ടി എ മൊയ്തീന്‍, ഷാഫി വളഞ്ഞപാറ, വിജയന്‍ പുതുശ്ശേരി, ജോര്‍ജ് മങ്ങാട്ടില്‍, ശിഹാബ് അടിവാരം, ടി കെ നാസര്‍, യൂസഫ് കോരങ്ങല്‍, ബി മൊയ്തീന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ രാകേഷ് സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് സുഭാഷ് കാപ്പില്‍ നന്ദിയും പറഞ്ഞു. ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മാണത്തിന് 53 ലക്ഷവും കംഫര്‍ട്ട് സ്റ്റേഷന് 23 ലക്ഷം രൂപയുമാണ് ചെലവഴിച്ചത്. ഇതിനോട് ചേര്‍ന്ന്് ഗ്രാമപഞ്ചായത്ത് അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് കുടുംബശ്രീ ഉത്പന്നങ്ങളുടെ സ്ഥിരം വിപണനത്തിനായി വനിതാ വിപണന കേന്ദ്രം നിര്‍മ്മിക്കുന്നത്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies