27-Jan-2020 (Mon)
 
 
 
 
‍തൊഴിലവരസ ഓറിയന്റേഷന്‍ ക്ലാസ് സംഘടുപ്പിച്ചു
   
vps
11-Nov-2019
 

താമരശ്ശേരി: താമരശ്ശേരി രൂപതയില്‍ അസംഘടിതരായ തൊഴിലാളികള്‍ക്കായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ലേബര്‍ മുവ്‌മെന്റ് (എംഎല്‍എം)ന്റെ നേതൃത്വത്തില്‍ തൊഴിലവരസ ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. എസ് എസ് എല്‍ സി പാസായ ശേഷം ഇലക്ട്രിക്കല്‍, വെല്‍ഡിംഗ്, മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍, എയര്‍കണ്ടീഷന്‍, പ്ലംബിംഗ്, ഇന്‍സ്ട്രുമെന്റേഷന്‍, ഇന്‍ഡസ്ട്രിയല്‍ തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്തു വരുന്നവര്‍ക്ക് വിദേശ രാജ്യങ്ങളിലെ ജോലി സാധ്യതകളെ കുറിച്ചാണ് ക്ലാസ് നടത്തിയത്. താമരശ്ശേരി മേരിമാതാ കത്തീഡ്രല്‍ പാരീഷ് ഹാളില്‍ നടന്ന ക്ലാസ് എം എല്‍ എം ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ കാരക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. എം എല്‍ എം വൈസ് പ്രസിഡന്റ് സ്റ്റീഫന്‍ കൊട്ടാരത്തില്‍ അധ്യക്ഷത വഹിച്ചു. കളമശേരി ലിറ്റില്‍ ഫ്ളവര്‍ എന്‍ജിനീയറിംഗ് ഇന്റിറ്റിയൂഡ് ഡയറക്ടര്‍ ഫാ. ജോബി അശീത്തുപറമ്പില്‍, ജോര്‍ജ്ജ് പാണ്ഡ്യത്തുംപറമ്പില്‍ എന്നിവര്‍ ക്ലാസ്സെടുത്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies