27-Jan-2020 (Mon)
 
 
 
 
‍കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് കേരളോത്സവം വിജയികളെ അനുമോദിച്ചു
   
vps
11-Nov-2019
 

കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ കേരളോത്സവം 2019 വിജയികളെ അനുമോദിച്ചു. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബേബി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നിധീഷ് കല്ലുള്ളതോട് അധ്യക്ഷത വഹിച്ചു. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ കേരളോത്സവം ഓവറോള്‍ വിന്നേഴ്‌സ് ആയി അനശ്വര കലാസാംസ്‌കാരിക വേദി ചമലിനെയും രണ്ടാം സ്ഥാനത്തേക്ക് യൂത്ത് വിങ് കട്ടിപ്പാറയെയും മൂന്നാം സ്ഥാനത്തേക്ക് സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് കോളിക്കലിനെയും പോയന്റ് അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്തു. ഗെയിംസ് ഇനത്തില്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് കോളിക്കലും അത്ലറ്റിക്‌സ്, ആര്‍ട്‌സ് വിഭാഗങ്ങളില്‍ അനശ്വര കലാസാംസ്‌കാരിക വേദിയും വിജയികളായി. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് അംഗം മുഹമ്മദ് ഷാഹിം, വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടിപ്പാറ യൂണിറ്റ് പ്രസിഡണ്ട് സി കെ സി അസൈനാര്‍ എന്നിവര്‍ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബേബി ബാബു സ്വാഗതവും പഞ്ചായത്ത് യൂത്ത് കോര്‍ഡിനേറ്റര്‍ പി എം സിറാജുദ്ദീന്‍ ചുണ്ടന്‍കുഴി നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies