27-Jan-2020 (Mon)
 
 
 
 
‍താമരശ്ശേരി ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന് തിരശ്ശീല ഉയര്‍ന്നു
   
vps
11-Nov-2019
 

ഈങ്ങാപ്പുഴ: 2019-20 വര്‍ഷത്തെ താമരശ്ശേരി ഉപജില്ല കലോത്സവത്തിന്റെ ഉദ്ഘാടനം ഈങ്ങാപ്പുഴ എം ജി എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് നിര്‍വ്വഹിച്ചു. 42 വിദ്യാലയങ്ങളില്‍ നിന്നായി മൂവായിരത്തോളം കലാപ്രതിഭകള്‍ 20 വേദികളില്‍ 2 ദിവസങ്ങളിലായി നടക്കുന്ന കലാ മത്സരങ്ങളില്‍ മാറ്റുരക്കും. പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ആര്‍ രാകേഷ് അദ്ധ്യക്ഷത വഹിച്ചു. താമരശ്ശേരി എ ഇ ഒ. എന്‍ പി മുഹമ്മദ് അബ്ബാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി ഡി ജോസഫ്, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ഇ ജലീല്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റീന ബഷീര്‍, മുത്തു അബ്ദുസ്സലാം, ഫാ. ബേബി ജോണ്‍, സി സി ആന്‍ഡ്രൂസ്, ടി ദിലീപ് കുമാര്‍, കെ കെ അബ്ദുല്‍ ജലീല്‍, ഹെഡ് മാസ്റ്റര്‍ എബി അലക്‌സാണ്ടര്‍, ജാന്‍സി ടി കുര്യാക്കോസ് തുടങ്ങിയവര്‍ സംസാരിച്ചു. എം ജി എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ജേക്കബ് എബ്രഹാം സ്വാഗതവും ഷറഫുദ്ദീന്‍ കൊടുവള്ളി നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies