27-Jan-2020 (Mon)
 
 
 
 
‍എന്‍ എസ് എസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
   
vps
11-Nov-2019
 

പുതുപ്പാടി: പുതുപ്പാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതിയതായി അനുവദിച്ച എന്‍ എസ് എസ് യൂണിറ്റ് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ആര്‍ രാകേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി ഡി ജോസഫ് മുഖ്യാതിഥിയായിരുന്നു. എന്‍ എസ് എസ് ജില്ലാ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ എസ് ആര്‍ ശ്രീജിത്ത്. പ്രിന്‍സിപ്പള്‍ ടി കെ ഗോപി, പി ടി എ പ്രസിഡണ്ട് ഷിഹാബ് അടിവാരം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഷറഫ് ഒതയോത്ത്, അധ്യാപകരായ ജോര്‍ജ് വര്‍ഗീസ്, ജിസ്‌മോന്‍, സലീം, അല്‍ത്താഫ്, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ മനോജ് സ്‌കറിയ എന്നിവര്‍ സംസാരിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies