13-Dec-2019 (Fri)
 
 
 
 
‍യുവതിയേയും എട്ടുമാസം പ്രായമുള്ള മകനേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
   
vps
12-Nov-2019
 

കുന്ദമംഗലം: വെള്ളന്നൂരില്‍ യുവതിയേയും എട്ടുമാസം പ്രായമുള്ള മകനേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചാത്തമംഗലം വെള്ളന്നൂര്‍ കൊല്ലാറമ്പത്ത് രഖിലേഷിന്റെ ഭാര്യ നിജിന(30), മകന്‍ റൂട്ട് വിച്ച് എന്നിവരാണ് മരിച്ചത്. രഖിലേഷും അച്ഛനും അമ്മയും തിരൂരില്‍ മരണ വീട്ടില്‍ പോയി തിരിച്ചു വന്നപ്പോള്‍ നിജിനയേയും മകനേയും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കീഴരിയൂര്‍ കാരടിപ്പറമ്പത്ത് കുമാരന്റെയും ചന്ദ്രികയുടെയും മകളാണ് നിജിന. സഹോദരങ്ങള്‍: നിഷ, നിജേഷ്. കുന്ദമംഗലം പോലീസ് അസ്വാഭാവിക മരണത്തില്‍ കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies