13-Dec-2019 (Fri)
 
 
 
 
‍തിരുവമ്പാടി മണ്ഡലത്തിലെ 19 റോഡുകളുടെ നവീകരണത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി
   
vps
12-Nov-2019
 

തിരുവമ്പാടി: കാലവര്‍ഷത്തില്‍ കേടുപാടുകള്‍ സംഭവിച്ച തിരുവമ്പാടി മണ്ഡലത്തിലെ 19 റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് ഒരു കോടി രൂപയുടെ ഭരണാനുമതി. മുക്കം നഗരസഭയില്‍ ആശുപത്രിപ്പടി മുക്കം സിഎച്ച്‌സി റോഡിന് പത്ത് ലക്ഷം, ചോലക്കുഴി കോളനി റോഡിന് അഞ്ച് ലക്ഷം, കല്ലുരുട്ടി ചെമ്പറ്റ നീലേശ്വരം റോഡിന് അഞ്ച് ലക്ഷം എന്നിങ്ങനെയും കാരശേരി ഗ്രാമ പഞ്ചായത്തില്‍ പട്ടേരി സബ് സെന്റര്‍ അയനിക്കാടന്‍ റോഡിന് അഞ്ച് ലക്ഷം, കല്‍പൂര് പൂയോറ റോഡിന് മൂന്ന് ലക്ഷം, കാരശേരി വൈശ്യംപുറം റോഡിന് അഞ്ച് ലക്ഷം എന്നിങ്ങനെയും കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒഴുപാറക്കല്‍ ചാത്തപ്പറമ്പ് റോഡിന് അഞ്ച് ലക്ഷം, നടക്കല്‍ കോട്ടമുഴി റോഡിന് അഞ്ച് ലക്ഷം, ചെര്‍ക്കുളം പറയങ്ങാട്ട് ഭഗവതി ക്ഷേത്രം അത്താണി റോഡിന് പത്ത് ലക്ഷം, കാരാളിപ്പറമ്പ് വിരിപ്പയില്‍ പഴംപറമ്പ് റോഡിന് നാല് ലക്ഷം, കാരാളിപറമ്പ് പെഴങ്ങോട്ട് റോഡിന് മൂന്ന് ലക്ഷം എന്നിങ്ങനെയും കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കേളം കൊച്ചുപടി ബംഗ്ലാവ് കുന്ന് റോഡിന് അഞ്ച് ലക്ഷം, നൂറാംതോട് സ്‌കൂള്‍പടി പൂനംകാവില്‍പടി റോഡിന് അഞ്ച് ലക്ഷം, മുണ്ടൂര്‍കണ്ടപ്പന്‍ചാല്‍ റോഡിന് അഞ്ച് ലക്ഷം എന്നിങ്ങനെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്തില്‍ ആനയോട് കൂരിയോട് റോഡിന് അഞ്ച് ലക്ഷവും തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ചവലപ്പാറ രാജീവ് ഗാന്ധി റോഡിന് അഞ്ച് ലക്ഷവും കെടിസി പടി തേന്‍പാറ റോഡിന് അഞ്ച് ലക്ഷവും പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ ചെമ്മരംപറ്റ കൈപ്പുറം റോഡിന് അഞ്ച് ലക്ഷവും കരികുളം അമ്പലം റോഡിന് അഞ്ച് ലക്ഷവുമാണ് വകയിരുത്തിയതെന്ന് ജോര്‍ജ് എം തോമസ് എം എല്‍ എ അറിയിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies