13-Dec-2019 (Fri)
 
 
 
 
‍സന്തോഷ് ട്രോഫി ഫുട്‌ബോള്‍; കേരള ടീം അംഗം താഹിര്‍ സമാന് ഊഷ്മള സ്വീകരണം
   
vps
12-Nov-2019
 

പൂനൂര്‍: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടിലെത്തിയ കേരള ടീം അംഗമായ ഗാഥ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി താഹിര്‍ സമാന് കോളേജ് അധികൃതരും പൂനൂരിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ ഫുട്‌ബോള്‍ ക്ലബ്ബ് ഭാരവാഹികളും ചേര്‍ന്ന് ഊഷ്മള സ്വീകരണം നല്‍കി. കോളേജ് ക്യാമ്പസ്സിലെത്തിയ താഹിറിനെ വിദ്യാര്‍ത്ഥികളും ഫുട്‌ബോള്‍ പ്രേമികളും ഹര്‍ഷാരവത്തോടെ വരവേറ്റു. സ്വീകരണ യോഗത്തില്‍ പ്രിന്‍സിപ്പാള്‍ കെ നിസാര്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ യു കെ ബാവ ചടങ്ങ് ഉദ്ഘാടനം ചെയ്തു. താഹിര്‍ സമാന് കോളേജ് വക ഉപഹാരം യു കെ ബാവ നല്‍കി. സി പി മുഹമ്മദ് ഫുട്‌ബോള്‍ കിറ്റ് സമ്മാനിച്ചു.

 

കെ നിസാര്‍, വിദ്യാര്‍ത്ഥി പ്രതിനിധി മിഖ്ദാദ് എന്നിവര്‍ പൊന്നാട അണിയിച്ചു. വിവിധ ക്ലബ്ബ് പ്രതിനിധികളായ പി പി അഷ്‌റഫ്, ഇല്ല്യാസ് എം എം പറമ്പ്, ഷിബു കാന്തപുരം, ലത്തീഫ് പി പി, നാഫി ചേപ്പാല എന്നിവര്‍ താഹിറിന് ഉപഹാരം നല്‍കി. സി പി മുഹമ്മദ്, യു കെ അശോകന്‍, പി പി അഷ്‌റഫ്, ഇല്യാസ് എന്നിവര്‍ പ്രസംഗിച്ചു. താഹിര്‍ സമാന്‍ മറുപടി പ്രസംഗം നടത്തി. സ്റ്റാഫ് സിക്രട്ടറി ഗിരീഷ് തേവള്ളി സ്വാഗതവും ദിനേശ് പുതുശ്ശേരി നന്ദിയും പറഞ്ഞു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies