13-Dec-2019 (Fri)
 
 
 
 
‍കൂടത്തായി കൊലപാതക പരമ്പ: ജോളിയെ അഞ്ചാമത്തെ കേസിലും അറസ്റ്റ് ചെയ്തു
   
vps
13-Nov-2019
 

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരിയിലെ മുഖ്യ പ്രതി ജോളിയെ അഞ്ചാമത്തെ കേസിലും അറസ്റ്റ് ചെയ്തു. പൊന്നാമറ്റം ടോം തോമസിനെ കൊലപ്പെടുത്തിയ കേസിലാണ് ഫോര്‍മല്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന്റെ ഒന്നര വയസ്സ് പ്രായമുള്ള മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയ കേസില്‍ ജോളിയുടെ റിമാണ്ട് കാലാവധി അവസാനിച്ചതിനാല്‍ ചൊവ്വാഴ്ച രാവിലെ താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയിരുന്നു. 14 ദിവസത്തേക്ക് റിമാണ്ട് ചെയ്ത് വീണ്ടും ജയിലിലെത്തിച്ച ശേഷം ടോം തോമസ് കൊലക്കേസ് അന്വേഷിക്കുന്ന കുറ്റ്യാടി ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ ജയിലിലെത്തിയാണ് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രൊഡക്ഷന്‍ വാറണ്ടിനായി താമരശ്ശേരി കോടതിയില്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് ജോളിയെ ബുധനാഴ്ച ഹാജറാക്കാന്‍ കോടറി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു. നാടിനെ നടുക്കിയ കൂട്ടക്കൊലയുടെ പ്രധാന കാരണം പൊന്നാമറ്റം കുടുംബത്തിന്റെ സ്വത്ത് കൈക്കലാക്കലാക്കലായിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇതിന്നായി ആദ്യം അന്നമ്മ ടീച്ചറെയും തുടര്‍ന്ന് സ്വത്തിന്റെ ഉടമയായ ടോം തോമസിനെയും കൊലപ്പെടുത്തുകയായിരുന്നു. ഇതിനാല്‍ തന്നെ ടോം തോമസ് കൊലപാതകത്തില്‍ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷമുള്ള നീക്കങ്ങള്‍ നിര്‍ണ്ണായകമായിരിക്കും. വ്യാജ ഒസ്യത്ത് തയ്യാറാക്കിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഇതോടൊപ്പമാണ് അന്വേഷിക്കുന്നത്. ടോം വധക്കേസില്‍ കൂടുതല്‍ തെളിവെടുപ്പും ചോദ്യം ചെയ്യലും ആവശ്യമുള്ളതിനാല്‍ 10 ദിവസത്തേക്ക് ജോളിയെ പോലീസ് കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെടും. ബുധനാഴ്ച ജോളിയെ ഹാജറാക്കുമ്പോള്‍ തന്നെ കസ്റ്റഡിക്കുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കും. വ്യാജ ഒസ്യത്ത് തയ്യാറാക്കാനും വസ്തുവിന്റെ പോക്ക് വരവ് നടത്താനും വീടിന്റെ ഉടമസ്ഥാവകാശം മാറ്റാനുമെല്ലാം ജോളിയെ സഹായിച്ചവരെ ജോളിയുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ഇതോടൊപ്പം കൂടുതല്‍ അറസ്റ്റിനും സാധ്യതയുണ്ട്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies