02-Jul-2020 (Thu)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍ശിശുദിനം കലക്ടര്‍ക്കൊപ്പം ആഘോഷിച്ച് ചില്‍ഡ്രന്‍സ് ഹോം കേഡറ്റുകള്‍
   
vps
15-Nov-2019
 

കോഴിക്കോട്: ശിശുദിനത്തില്‍ ചൈല്‍ഡ് ലൈന്‍ സേ ദോസ്തി ക്യാംപയിനിന്റെ ഭാഗമായി വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമിലെ വിദ്യാര്‍ത്ഥി കേഡറ്റുകള്‍ ജില്ലാകലക്ടര്‍ സാംബശിവ റാവുവിനെ കാണാന്‍ കലക്ട്രേറ്റിലെത്തി. കലക്ടര്‍ക്ക് ശിശുദിനാശംസകള്‍ നേര്‍ന്നും ചിരിപ്പിച്ചും ചിന്തിപ്പിച്ചും 30 മിനുട്ട് നേരം കലക്ടറെ അടുത്തുകിട്ടിയ അവസരം കുട്ടികള്‍ ഉപയോഗപ്പെടുത്തി. ചോദ്യങ്ങളും സംശയങ്ങളും ആവശ്യങ്ങളും ആഗ്രഹങ്ങളുമെല്ലാം കലക്ടറോട് പേടിയേതും കൂടാതെ കുട്ടികള്‍ തുറന്നു പറഞ്ഞു. സാറിന്റെ കരിയറില്‍ ഏറ്റവും ഓര്‍ത്തിരിക്കുന്ന അനുഭവം ഏതാണെന്ന ചോദ്യത്തിന് ഓരോ ദിവസവും ഒരുപാട് അനുഭവങ്ങള്‍ നല്‍കുന്നുണ്ടെന്നും അതെല്ലാം താന്‍ നന്നായി ആസ്വദിക്കുന്നുണ്ടെന്നും കലക്ടര്‍ മറുപടി പറഞ്ഞു. മോഡല്‍ ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേഷന്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. ആ ശ്രമവും മികച്ച അനുഭവമാണ്. സാറിന് ചെറുപ്പം മുതല്‍ സിവില്‍ സര്‍വ്വീസ് ആഗ്രഹമുണ്ടായിരുന്നോ എന്ന കുട്ടികളുടെ ചോദ്യത്തിന് തെല്ലും ആശങ്കയില്ലാതെ കലക്ടര്‍ മറുപടി നല്‍കി. ആത്മവിശ്വാസം കൈമുതലാക്കിയാണ് പരീക്ഷ എഴുതിയത്. എന്റെ ജീവിതം സിവില്‍ സര്‍വ്വീസിന് വേണ്ടിയാണെന്നുള്ള നിശ്ചയദാര്‍ഢ്യമാണ് ഐ എ എസ് കരസ്ഥമാക്കിയത്. ആഗ്രഹവും കഠിനാധ്വാനവും ഉണ്ടെങ്കില്‍ എല്ലാവര്‍ക്കും അവരുടെ ആഗ്രഹങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും. ശുചിത്വബോധമുള്ളവരായിരിക്കണം വിദ്യാര്‍ത്ഥികള്‍. മികച്ച പുസ്തകങ്ങള്‍ തെരഞ്ഞെടുത്ത് വായിക്കണം ഇതെല്ലാം ഭാവിയില്‍ ഏറെ ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങളെ കരുത്താക്കി മാറ്റണമെന്നും കുട്ടികളോട് കലക്ടര്‍ പറഞ്ഞു. റിപബ്ലിക് പരേഡ് കാണണമെന്ന കുട്ടികളുടെ ആഗ്രഹം അവര്‍ തുറന്നു പറഞ്ഞപ്പോള്‍ ശ്രമിക്കാമെന്ന വാക്കും നല്‍കിയാണ് കുട്ടികളെ തിരികെ വിട്ടത്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ചില്‍ഡ്രന്‍സ് ഹോമുകളില്‍ നിന്നായി 32 കുട്ടികളാണ് കലക്ടറെ കാണാനെത്തിയത്.

 

കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ കീഴില്‍ കുട്ടികളുടെ സംരക്ഷണത്തിനായുള്ള ദേശീയപദ്ധതിയായ ചൈല്‍ഡ് ലൈനിന്റെ ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന ശിശുദിന ക്യാമ്പയിനാണ് ചൈല്‍ഡ് ലൈന്‍ സേ ദോസ്തി. വിവിധ പരിപാടികളാണ് ഇതുമായി ബന്ധപ്പെട്ട് നടത്തുന്നത്. ഫറോക് കോളേജ് പ്രിന്‍സിപ്പാളും ചൈല്‍ഡ്ലൈന്‍ ഡയറക്ടറുമായ ഡോ. കെ എം നസീര്‍, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എ വി ഉണ്ണികൃഷ്ണന്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടകക്ഷന്‍ ഓഫീസര്‍ കെ എം നസീര്‍, ജുവൈനല്‍ വിംഗ് സബ് ഇന്‍സ്പെക്ടര്‍ ശശികുമാര്‍, ചൈല്‍ഡ് ലൈന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ മുഹമ്മദ് അഫ്സല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies