31-May-2020 (Sun)
 
 
 
 
‍ആവിലോറ ടി അതൃമാന്‍ കുട്ടി മുസ്ലിയാര്‍ നിര്യാതനായി; മയ്യിത്ത് നിസ്‌കാരം രാവിലെ 10.30 ന്
   
vps
22-Nov-2019
 

ആവിലോറ: ആവിലോറ ടി അതൃമാന്‍ കുട്ടി മുസ്ലിയാര്‍ നിര്യാതനായി. ആവിലോറ എം എം യു പി സ്‌കൂള്‍ റിട്ടയേഡ് അധ്യാപകനാണ്. ആവിലോറ വഴിക്കടവ് മഹല്ല് കമ്മറ്റി ജനറല്‍ സിക്രട്ടറി, വഴിക്കടവ് നൂറുല്‍ ഇസ്ലാം മദ്രസ പ്രസിഡണ്ട് തുടങ്ങിയ ചുമതലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭാര്യ: സുലൈഖ. മക്കള്‍: ഫസല്‍ ആവിലോറ(കൊടുവള്ളി പറമ്പത്ത് കാവ് സ്‌കൂള്‍ അധ്യാപകന്‍, വാവാട് റെയ്ഞ്ച് മദ്രസ്സ മാനേജ്‌മെന്റ് അസോസിയേഷന്‍ ജനറല്‍ സിക്രട്ടറി, കിഴക്കോത്ത് പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട്), റൈഹാനത്ത്, റംലത്ത്, ബുഷ്‌റ. മരുമക്കള്‍: എം പി അബ്ദുറസാഖ്(പുള്ളാവൂര്‍), ടി അബ്ദു(വാവാട്), പി പി മുഹമ്മദ് ശരീഫ്(റൂബി, കൈവേലിക്കടവ്), ഷഹനാസ്. മയ്യിത്ത് നിസ്‌കാരം വെള്ളിയാഴ്ച രാവിലെ 10.30 ന് ആവിലോറ വഴിക്കടവ് ജുമാ മസ്ജിദില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies