31-May-2020 (Sun)
 
 
 
 
‍ഓമശ്ശേരി പൂളപ്പോയിലില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് റേഷന്‍ വ്യാപാരി മരിച്ചു
   
vps
22-Nov-2019
 

ഓമശ്ശേരി: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് റേഷന്‍ വ്യാപാരി മരിച്ചു. നോര്‍ത്ത് കാരശ്ശേരിയില്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം റേഷന്‍ കട നടത്തുന്ന പൂളപ്പൊയില്‍ നെടുംകണ്ടത്തില്‍ മുഹമ്മദ് ഹാജി(67) ആണ് മരിച്ചത്. കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയില്‍ നീലേശ്വരത്തിനും പൂളപ്പൊയിലിനും ഇടയില്‍ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ മുഹമ്മദിനെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സാരമായി പരിക്കേറ്റ മാങ്ങാട് സ്വദേശികളായ രണ്ടുപേരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യ: സൈനബ. മക്കള്‍: രജിത, റംല, റഫീഖ്, റഷീദ്, റുബീന.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies