29-Mar-2020 (Sun)
 
 
 
 
‍അനധികൃത കെട്ടിട നിര്‍മാണം തടയാനെത്തിയ പഞ്ചായത്ത് പ്രസിഡന്റിനെ അക്രമിച്ച മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്
   
vps
26-Dec-2019
 

മുക്കം: കൊടിയത്തൂരില്‍ അനധികൃത കെട്ടിട നിര്‍മാണം തടയാനെത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെ അക്രമിച്ച സംഭവത്തില്‍ പത്തോളം മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ മുക്കം പോലീസ് കേസെടുത്തു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. വെസ്റ്റ് കൊടിയത്തൂര്‍ അങ്ങാടിയില്‍ മുസ്ലിംലീഗ് ഓഫീസിനായുള്ള കെട്ടിട നിര്‍മാണം അനധികൃതമാണെന്ന് കാണിച്ച് നേരത്തെ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഇത് അവഗണിച്ചും അര്‍ദ്ധരാത്രിയില്‍ പ്രവൃത്തി നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി ടി സി അബദുല്ല പോലീസിനൊപ്പം പരിശോധനക്കെത്തിയത്. പ്രവൃത്തി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടതോടെ ഒരുപറ്റം മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ സി ടി സി അബദുല്ലയെ അക്രമിക്കുകയായിരുന്നു. കഴുത്തിനും കൈകാലുകള്‍ക്കും പരിക്കേറ്റ പഞ്ചായത്ത് പ്രസിഡന്റിനെ പോലീസ് വാഹനത്തിലാണ് കെ എം സി ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രാദേശിയ മുസ്ലിംലീഗ് നേതാക്കള്‍ ഉള്‍പ്പെടെയുള്ള പത്തോളം ആളുകള്‍ക്കെതിരെ പോലീസ് കേസെടുത്തത്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies