29-Mar-2020 (Sun)
 
 
 
 
‍മടവൂരില്‍ മകളെ വെട്ടിക്കൊന്ന ശേഷം രണ്ടാനച്ഛന്‍ ജീവനൊടുക്കി
   
vps
30-Dec-2019
 

മടവൂര്‍: മകളെ വെട്ടിക്കൊന്ന ശേഷം രണ്ടാനച്ഛന്‍ ജീവനൊടുക്കി. മടവൂര്‍ പൈമ്പാലിശ്ശേരി നെടുമങ്ങാട് ടി പി ദേവദാസന്‍(51) ആണ് മകള്‍ സൂര്യ സുരേന്ദ്രനെ(29) കൊലപ്പെടുത്തിയ ശേഷം സമീപത്തെ ഷെഡില്‍ തൂങ്ങി മരിച്ചത്. മകളുടെ കരച്ചില്‍ കേട്ട് തടയാനെത്തിയ അമ്മ സതീദേവിക്കും പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. സൂര്യയുടെ വിവാഹവുമായി ബന്ധപ്പെട്ട് കുടുംബത്തില്‍ തര്‍ക്കം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. പരേതനായ രാംപൊയില്‍ പുനത്തുംകുഴിയില്‍ സുരേന്ദ്രന്റെ മകളാണ് സൂര്യ. 25 വര്‍ഷം മുന്‍പാണ് സൂര്യയുടെ അമ്മയെ ദേവദാസന്‍ വിവാഹം കഴിച്ചത്. മുറ്റത്ത് ഉണങ്ങാനിട്ട തുണികള്‍ എടുത്ത് അടുക്കി വയ്ക്കുമ്പോഴാണ് ദേവദാസന്‍ സൂര്യയെ വെട്ടിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. വെട്ടേറ്റ് കൈ അറ്റുതൂങ്ങിയ നിലയിലായിരുന്നു. രക്തം വാര്‍ന്ന് അവശയായ സൂര്യയെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ദേവദാസനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കെ എസ് ആര്‍ ടി സി ഡ്രൈവറാണ് ദേവദാസന്‍. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies