29-Mar-2020 (Sun)
 
 
 
 
‍പൗരത്വ നിയമത്തിനെതിരെ പ്രകടനം നടത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മര്‍ദ്ദനം; 2 സി പി എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
   
vps
31-Dec-2019
 

നാദാപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രകടനം നടത്തിയ ഇതര സംസ്ഥാന തൊഴിലാളികളെ മര്‍ദ്ദിച്ച സംഭവത്തില്‍ 2 സി പി എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കല്ലാച്ചി മലയില്‍ മനോജന്‍(45), പയന്തോങ്ങ് ഇല്ലിക്കല്‍ മീത്തല്‍ അഭിലാഷ്(30) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് പൗരത്വ നിയമത്തിനെതിരെ ഇതരസംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തില്‍ കല്ലാച്ചിയിലേക്ക് പ്രകടനം നടത്തിയത്. ഇതിനു പിന്നാലെ 3 കൊല്‍ക്കത്ത സ്വദേശികളെ മുഖംമൂടി സംഘം താമസ സ്ഥലത്തെത്തി മര്‍ദ്ദിക്കുകയായിരുന്നു. ഷഫീഖുല്‍ ഇസ്ലാം, ഷഫാ അബ്ദുല്ല, മുഖര്‍റം എന്നിവര്‍ക്കാണ് പരിക്കേറ്റത്. അക്രമത്തിനു പിന്നില്‍ ആര്‍ എസ് എസ് ആണെന്ന പ്രചാരണത്തിനിടെയാണ് സി പി എം പ്രവര്‍ത്തകര്‍ അറസ്റ്റിലായത്. പിടിയിലായ ഇരുവരെയും പരുക്കേറ്റവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമം നടത്തിയവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാണ് നിലപാടെന്നും സി പി എം ഏരിയ കമ്മിറ്റി അറിയിച്ചു. നാദാപുരം എസ് ഐ. എന്‍ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഘത്തിലെ മറ്റുള്ളവര്‍ക്കായി അന്വേഷണം തുടരുകയാണെന്ന് ഇന്‍സ്‌പെക്ടര്‍ കെ പി സുനില്‍കുമാര്‍ പറഞ്ഞു. മനോജനെതിരെ 5 കേസുകളും അഭിലാഷിനെതിരെ 6 കേസുകളും നാദാപുരം സ്റ്റേഷനില്‍ നിലവിലുണ്ട്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies