05-Jul-2020 (Sun)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍പൗരത്വ നിയമ ഭേദഗതി: കൊടുവള്ളിയില്‍ റാലിയും പ്രതിഷേധ സമ്മേളനവും ശനിയാഴ്ച
   
vps
03-Jan-2020
 

കൊടുവള്ളി: പൗരത്വ നിയമ ഭേദതിക്കും ദേശീയ പൗരത്വ രജിസ്‌ട്രേഷനുമെതിരെ ഭരണ ഘടന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ സംയുക്ത ബഹുജന റാലിയും പ്രതിഷേധ സംഗമവും ശനിയാഴ്ച വൈകിട്ട് നാലിന് കൊടുവള്ളിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 4 മണിക്ക് മോഡേണ്‍ ബസാറില്‍ നിന്ന് ആരംഭിക്കുന്ന റാലിയില്‍ ജന പ്രതിനിധികള്‍, മത-രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് കൊടുവള്ളി നഗര സഭാ ബസ്റ്റാന്റ് പരിസരത്ത് നടക്കുന്ന പ്രതിഷേധ സമ്മേളനം പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കെ സി സുബിന്‍ ഉദ്ഘാടനം ചെയ്യും. വാവാട് പി കെ കുഞ്ഞിക്കോയ മുസ്‌ലിയാര്‍, കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍, സി മോയിന്‍ കുട്ടി, എ രാഘവന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ നാസര്‍ ഫൈസി കൂടത്തായ്, എ കെ സി മുഹമ്മദ് ഫൈസി, സലീം അണ്ടോണ, ഡോ. അബൂബക്കര്‍ നിസാമി, ബഷീര്‍ ഹാജി കരീറ്റിപ്പറമ്പ്, മുസ്തഫ ഹുദവി, എന്‍ വി ആലി ഹാജി എന്നിവര്‍ പങ്കെടുത്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies