25-May-2020 (Mon)
 
 
 
 
‍കോഴിക്കോട് ജില്ലയില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്: പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് കഴിവതും ഒഴിവാക്കുക
   
vps
19-Mar-2020
 

കോഴിക്കോട്: ജില്ലയില്‍ മാര്‍ച്ച് 18, 19 ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഉഷ്ണതരംഗ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നല്‍കി. ഉയര്‍ന്ന ദിനാന്തരീക്ഷ താപനില (Daily Maximum Temperature) സാധാരണ താപനിലയെക്കാള്‍ 4.5 ഡിഗ്രി സെല്‍ഷ്യസും അതിലധികവും ഉയരാന്‍ സാധ്യത ഉള്ളതിനാല്‍ സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ പൊതുജനങ്ങള്‍ കര്‍ശനമായും വീടുകളില്‍ തന്നെ കഴിയണമെന്നും ചൂട് കൂടിയ സമയങ്ങളില്‍ കൂടുതല്‍ നേരം സൂര്യ രശ്മികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുതെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies