08-Jul-2020 (Wed)
കോഴിക്കോട് ബാംഗ്ലൂര്‍ ദേശീയപാതയില്‍ പുതുപ്പാടി എലോക്കരയിലെ വെള്ളക്കെട്ടിന് പരിഹാരമാവുന്നു ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി; ബാലുശ്ശേരി മണ്ഡലത്തില്‍ തുടക്കമായി തരുവ് നായയുടെ കടിയേറ്റ് കുടല്‍ പുറത്തു ചാടി ചികിത്സ കിട്ടാതെ നരകിച്ച ആട്ടിന്‍കുട്ടിക്ക് രക്ഷകരായി ജനമൈത്രി പോലീസ് 'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍ഇടിമിന്നലില്‍ താമരശ്ശേരി മേഖലയില്‍ വ്യാപക നാശനഷ്ടം
   
vps
19-May-2020
 

താമരശ്ശേരി: കഴിഞ്ഞ ദിവസത്തെ ഇടിമിന്നലില്‍ താമരശ്ശേരി മേഖലയില്‍ വ്യാപക നാശനഷ്ടം. കനത്ത മഴക്കിടെയുണ്ടായ ശക്തമായ ഇടിമിന്നലാണ് വ്യാപകമായ നാശനഷ്ടങ്ങള്‍ വിതച്ചത്. നിരവധി മരങ്ങള്‍ക്ക് മിന്നലേറ്റു. വീടുകളിലെയും മറ്റും ഇലക്ട്രിക് ഉപകരണങ്ങളും വയറിംഗ് സംവിധാനങ്ങളും കത്തി നശിച്ചു. കട്ടിപ്പാറ ചമല്‍ പൂവന്‍മലയില്‍ ഷാജിയുടെ വീടിന്റെ ഒരു ഭാഗം ഇടിമിന്നലില്‍ തകര്‍ന്നു. വയറിംഗ് സംവിധാനങ്ങളും ഇലക്ട്രിക് ഉപകരണങ്ങളും കത്തി നശിച്ചു. വീടിന് സമീപത്തെ തെങ്ങുകള്‍ക്കും മിന്നലേറ്റിട്ടുണ്ട്. കിടപ്പുമുറിയിലെ ടൈല്‍സ് പൊട്ടിത്തെറിച്ചു. വീട്ടിലുണ്ടായിരുന്നവര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

 

പന്നൂര്‍ കുന്നോത്തുവയലില്‍ പ്രവര്‍ത്തിക്കുന്ന കട്ടില്‍കുന്ന് കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിലെ ഇലക്ട്രിക് സംവിധാനങ്ങള്‍ കത്തി നശിച്ചു. 14, 15, 16 വാര്‍ഡുകളിലെ 125 കുടുംബങ്ങള്‍ ആശ്രയിക്കുന്ന കുടിവെള്ള പദ്ധതി ഇതോടെ അവതാളത്തിലായി. ഇലക്ട്രിക് സംവിധാനങ്ങള്‍ പുനസ്ഥാപിച്ചാല്‍ മാത്രമേ മോട്ടോറിന് തകരാര്‍ സംഭവിച്ചിട്ടുണ്ടോ എന്ന് അറിയാനവൂ. കുടിവെള്ള ക്ഷാമം രൂക്ഷമായ സമയത്ത് കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം നിലച്ചത് നിരവധി കുടുംബങ്ങളെയാണ് ദുരിതത്തിലാക്കിയത്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies