08-Jul-2020 (Wed)
കോഴിക്കോട് ബാംഗ്ലൂര്‍ ദേശീയപാതയില്‍ പുതുപ്പാടി എലോക്കരയിലെ വെള്ളക്കെട്ടിന് പരിഹാരമാവുന്നു ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി; ബാലുശ്ശേരി മണ്ഡലത്തില്‍ തുടക്കമായി തരുവ് നായയുടെ കടിയേറ്റ് കുടല്‍ പുറത്തു ചാടി ചികിത്സ കിട്ടാതെ നരകിച്ച ആട്ടിന്‍കുട്ടിക്ക് രക്ഷകരായി ജനമൈത്രി പോലീസ് 'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍പൂനൂര്‍ പാലത്തിന് ശാപമോക്ഷമാവുന്നു; പഴയ പാലത്തിന് സമീപം പുതിയ പാലം നിര്‍മിക്കും
   
vps
19-May-2020
 

പൂനൂര്‍: കാലപ്പഴക്കവും വീതിയില്ലായ്മയും കാരണം ഗതാഗത പ്രശ്‌നം നിലനില്‍ക്കുന്ന പൂനൂര്‍ പാലത്തിന് ശാപമോക്ഷമാകുന്നു. പഴയപാലം നിലനിര്‍ത്തിക്കൊണ്ടുതന്നെ സമീപത്ത് പുതിയ പാലം നിര്‍മ്മിക്കും. ഇതിനായി പുരുഷന്‍ കടലുണ്ടി എം എല്‍ എയുടെ നിദ്ദേശപ്രകാരം കിഫ്ബിയില്‍ നിന്ന് 10 കോടി രൂപ അനുവദിച്ചു. കൊയിലാണ്ടി താമരശ്ശേരി റൂട്ടില്‍ പൂനൂര്‍ അങ്ങാടിയില്‍ പഴയ പാലത്തിനോട് ചേര്‍ന്ന് ഇടത് വശത്തായി 28 മീറ്റര്‍ വീതമുള്ള 2 സ്പാനുകളായി 9.5 മീറ്റര്‍ വീതിയില്‍ പാലവും, 1.5 മീറ്റര്‍ വീതിയില്‍ ഒരു വശത്ത് ഫുഡ് പാത്തും ഉള്‍പ്പെടുത്തിയാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. ഇരുവശങ്ങളിലുമായി 140 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡും നിര്‍മ്മിക്കന്നുണ്ട്. പാലം നിര്‍മ്മാണത്തിന് മാത്രമായി 47868452 രൂപയാണ് കിഫ്ബി അനുമതി നല്‍കിയിട്ടുള്ളത്. ടെണ്ടര്‍ നടപടി മാത്രമാണ് ബാക്കിയുള്ളത്. പാലം കടന്നു പോവുന്ന ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥല കയ്യേറ്റ പ്രശ്‌നത്തിനും പരിഹാരമായി. ഇത് സംബസിച്ച സര്‍വ്വെ നടപടി മെയ് 18 പൂര്‍ത്തിയായി. പുരുഷന്‍ കടലുണ്ടി എം എല്‍ എ, ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിനോയ് ടി, പൊതുമരാമത്ത് വകുപ്പ്(പാലം വിഭാഗം) അസി. എക്‌സികുട്ടീവ് എഞ്ചിനിയര്‍ എന്‍ വി ഷിനി എന്നിവര്‍ സ്ഥലത്തിന്റെ സര്‍വ്വെ നടപടികളില്‍ പങ്കെടുത്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies