08-Jul-2020 (Wed)
കോഴിക്കോട് ബാംഗ്ലൂര്‍ ദേശീയപാതയില്‍ പുതുപ്പാടി എലോക്കരയിലെ വെള്ളക്കെട്ടിന് പരിഹാരമാവുന്നു ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി; ബാലുശ്ശേരി മണ്ഡലത്തില്‍ തുടക്കമായി തരുവ് നായയുടെ കടിയേറ്റ് കുടല്‍ പുറത്തു ചാടി ചികിത്സ കിട്ടാതെ നരകിച്ച ആട്ടിന്‍കുട്ടിക്ക് രക്ഷകരായി ജനമൈത്രി പോലീസ് 'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍തരിശായിക്കിടന്ന പാടശേഖരത്ത് പൊന്നുവിളയിച്ചെടുത്ത് കര്‍ഷക കൂട്ടായ്മ
   
vps
21-May-2020
 

കിഴക്കോത്ത്: പതിനാറു വര്‍ഷത്തോളം തരിശായിക്കിടന്ന പാടശേഖരത്ത് പൊന്നുവിളയിച്ചെടുത്ത് കിഴക്കോത്ത് മറിവീട്ടില്‍താഴത്തെ കര്‍ഷക കൂട്ടായ്മ. സമീപ വാസികളായ കര്‍ഷകര്‍ ചേര്‍ന്നാണ് അഞ്ചേക്കര്‍ വയലില്‍ നെല്ലു വിളയിച്ചത്. കിഴക്കോത്ത് പഞ്ചായത്തിലെ പതിമൂന്നാംവാര്‍ഡില്‍ പെട്ട മറിവീട്ടില്‍ താഴം പാടശേഖരത്ത് 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നെല്ല് വിളയിച്ചത്. മറിവീട്ടില്‍താഴം അങ്ങാടിയോട് ചേര്‍ന്നുള്ള 12 ഏക്കറോളം വയലില്‍ വര്‍ഷത്തില്‍ മൂന്ന് ഘട്ടങ്ങളിലായി വിവിധ കൃഷികള്‍ നടത്തിയിരുന്നുവെങ്കിലും പിന്നിട് ചപ്പും ചവറു നിറഞ്ഞും കാട് കയറിയും കൃഷിയോഗ്യമല്ലാതായി. കാര്‍ഷിക വൃത്തിക്ക് തൊഴിലാളികളെ കിട്ടാതായതും കൂലിയും ചെലവും വര്‍ധിച്ചതുമാണ് പാടശേഖരത്തെ തരിശാക്കി മാറ്റിയത്. സര്‍ക്കാറിന്റെ തരിശുരഹിത പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെട്ട വയലില്‍ വീണ്ടും കൃഷിയിറക്കാന്‍ പാടശേഖര സമിതി തയ്യാറായതോടെ ഗ്രാമപഞ്ചായത്തും കൃഷിഭവനും സഹായവുമായെത്തി. അഞ്ചേക്കറില്‍ നൂറു മേനി വിളയിച്ചെടുത്തപ്പോള്‍ കൂടുതല്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനാണ് ഇവര്‍ ആലോചിക്കുന്നത്. വിളവെടുപ്പ് നാടിന്റെ ആഘോഷമാക്കി മാറ്റണമെന്ന് കരുതിയെങ്കിലും കോവിഡ് വില്ലനായി. ലളിതമായ ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍ സി ഹുസ്സൈന്‍ മാസ്റ്റര്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് യു പി നഫീസ, വാര്‍ഡ് മെമ്പര്‍ ഇന്ദു സനിത്ത്, കൃഷി ഓഫീസര്‍ ശുഭ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies