05-Jul-2020 (Sun)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍മാസ്‌ക് ചാലഞ്ചുമായി എന്‍ എസ് എസ് വളണ്ടിയര്‍മാര്‍
   
vps
21-May-2020
 

താമരശ്ശേരി: ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ശക്തി പകര്‍ന്ന് കൊണ്ട് കോഴിക്കോട് ജില്ല എന്‍ എസ് എസിന്റെ അഭിമാന പദ്ധതിയായ 'മാസ്‌ക് ചാലഞ്ച്' അക്ഷരാര്‍ത്ഥത്തില്‍ വൊളണ്ടിയര്‍മാര്‍ നെഞ്ചേറ്റിയിരിക്കുകയാണ്. സഹജീവികളോടുള്ള കരുതലും കടപ്പാടും വിളിച്ചറിയിക്കുന്ന തരത്തിലാണ് അവരുടെ പ്രതികരണം. കോവിഡ് 19 ലോക് ഡൗണ്‍ നാളുകളില്‍ കര്‍മ്മനിരതരായിരുന്നു താമരശ്ശേരി ഗവ. ഹയര്‍ സെക്കന്ററിയിലെ എന്‍ എസ് എസ് വൊളണ്ടിയര്‍മാര്‍. അവരവരുടെ വീടുകളില്‍ ലോക് ഡൗണ്‍ നിബന്ധനകള്‍ പാലിച്ചുകൊണ്ട് നിരവധി പ്രവര്‍ത്തനമാണ് നടത്തിയത്. സാനിറ്റൈസര്‍ നിര്‍മ്മിച്ച് വിതരണം, അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണ കിറ്റ്, പോലീസ്, റവന്യൂ, പഞ്ചായത്ത് ഓഫീസുകള്‍, പൊതുവിതരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മുഖാവരണങ്ങള്‍ നിര്‍മ്മിച്ച് സൗജന്യ വിതരണം, വിദ്യാര്‍ത്ഥികള്‍കള്‍ക്കായി ഓണ്‍ ലൈന്‍ കലാ-സാംസ്‌കാരിക പരിപാടികള്‍, കോവിഡ് പ്രതിരോധ സന്ദേശങ്ങള്‍ വിഷയമാക്കിയുള്ള ഹ്രസ്വ ചിത്രം നിര്‍മ്മാണം, തുടങ്ങിയവ ഇതില്‍പ്പെടുന്നു. മാസ്‌ക് ചാലഞ്ചിന്റെ ഭാഗമായി വൊളണ്ടിയര്‍മാര്‍ നിര്‍മ്മിച്ച മുഖാവരണങ്ങള്‍ ബഹു.കൊടുവള്ളി എം എല്‍ എ ശ്രീ. കാരാട്ട് റസാക്കിന് കൈമാറി. താമരശ്ശേരി ഗവ. റെസ്റ്റ് ഹൗസില്‍ നടന്ന ലളിതമായ ചടങ്ങില്‍ പി ടി എ പ്രസിഡണ്ട് ശ്രീ. പി എം അബ്ദുള്‍ മജീദ്, പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഭാരവാഹി ശ്രീ. റാഷി താമരശ്ശേരി, പ്രോഗ്രാം ഓഫീസര്‍ ശ്രി കെ മധുസൂദനന്‍, വൊളണ്ടിയര്‍ ലീഡര്‍മാരായ ഉദയ് രമേശന്‍, മുഹമ്മദ് ഷാമില്‍, റോഹിന്‍ പ്രമോദ് എന്നിവരും പങ്കെടുത്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies