04-Jul-2020 (Sat)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍ഒരു കോടി ഫല വൃക്ഷ തൈകള്‍ നട്ടുവളര്‍ത്തല്‍ പരിപാടിക്ക് കുന്ദമംഗലത്ത് തുടക്കമായി
   
vps
06-Jun-2020
 

കുന്ദമംഗലം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് സംഘടിപ്പിച്ച ഒരു കോടി ഫല വൃക്ഷ തൈകള്‍ നട്ടുവളര്‍ത്തല്‍ പരിപാടിക്ക് തുടക്കമായി. വൃക്ഷ തൈകള്‍ നട്ടുവളര്‍ത്തല്‍ പരിപാടിയുടെ മണ്ഡലം തല ഉദ്ഘാടനം പി ടി എ റഹീം എം എല്‍ എ നിര്‍വ്വഹിച്ചു. പരിസ്ഥിതി സംരക്ഷണം ജീവിതത്തിന്റെ ഭാഗമാക്കുകയും ഇക്കാര്യത്തില്‍ പൊതു അവബോധം സൃഷ്ടിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങുകയും ചെയ്യേണ്ടതുണ്ട്. മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയും അവ പരിപാലിക്കുകയും ചെയ്യുക എന്നത് ഒരു സന്ദേശമായി ഏറ്റെടുക്കാന്‍ പൊതുസമൂഹം മുന്നോട്ടുവരണമെന്നും പരിധി വിട്ടുള്ള പ്രകൃതി ചൂഷണമാണ് സമീപകാല ദുരന്തങ്ങള്‍ക്ക് വഴിവെച്ചതെന്ന് പി ടി എ റഹീം എം എല്‍ എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയില്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ശിവദാസന്‍ നായര്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേര്‍സണ്‍ ടി കെ റംല, മെമ്പര്‍മാരായ രാജീവ് പെരുമണ്‍പുറ, രവികുമാര്‍ പനോളി, ബ്ലോക്ക് സെക്രട്ടറി ഡോ. പി പ്രിയ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടി ഡി മീന സ്വാഗതം പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies