04-Jul-2020 (Sat)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍നാഷണല്‍ സര്‍വ്വീസ് സ്‌കീം നടപ്പിലാക്കുന്ന പ്ലാന്തണല്‍ കൂട്ടത്തിന് തുടക്കമായി
   
vps
05-Jun-2020
 

കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തില്‍ ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വ്വീസ് സ്‌കീം നടപ്പിലാക്കുന്ന പ്ലാന്തണല്‍ കൂട്ടത്തിന് തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉല്‍ഘാടനം ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു. ഗസ്റ്റ് ഹൗസ് പരിസരത്ത് പ്ലാവിന്‍ തൈ നട്ടുകൊണ്ടായിരുന്നു ഉദ്ഘാടനം. ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ വളണ്ടിയര്‍മാര്‍ വീടുകളില്‍ തയ്യാറാക്കിയ പ്ലാവിന്‍ തൈകളാണ് പരിസ്ഥിതി ദിനത്തില്‍ പൊതു സ്ഥലങ്ങളിലും വീട്ടുവളപ്പിലുമായി നട്ടുപിടിപ്പിച്ചത്. ജില്ലയിലെ 13900 വളണ്ടിയര്‍മാര്‍ 10 തൈകള്‍ വീതമാണ് വീട്ടുകാരുടെ സഹായത്തോടെ തയ്യാറാക്കിയത്. പ്രകൃതി സൗഹൃദപരമായി വാഴപ്പോളയിലും ചിരട്ടയിലും മറ്റുമാണ് ഇവ നട്ടുപിടിപ്പിച്ചത്. ഒന്നേകാല്‍ ലക്ഷം പ്ലാവിന്‍ തൈകള്‍ വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതി ദിനത്തില്‍ നട്ടുപിടിപ്പിച്ചു്. എന്‍ എസ് എസ് ജില്ലാ കോഡിനേറ്റര്‍ എസ് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ കെ ഷാജി, കെ ബിന്ദു, ജിയ എലേന ജോണ്‍ എന്നിവര്‍ സംസാരിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies