04-Jul-2020 (Sat)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍ദുരന്തമുഖത്തെ നേരിടാന്‍ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രളയ സാധ്യതാ ഭൂപടം തയ്യാറാക്കി
   
vps
05-Jun-2020
 

നടുവണ്ണൂര്‍: ദുരന്തമുഖത്തെ നേരിടാന്‍ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രളയ സാധ്യതാ ഭൂപടം തയ്യാറാക്കി. തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഭൂപടം പ്രകാശനം ചെയ്തു. ഓരോ ദുരന്തമുഖത്തും ജനകീയ പങ്കാളിത്തത്തിന്റെ പുതിയ മാതൃകയാണ് കേരളം മുന്നോട്ട് വെക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ട് പ്രളയങ്ങളും കാര്യമായി ബാധിച്ച പഞ്ചായത്തുകളിലൊന്നാണ് നടുവണ്ണൂര്‍ പഞ്ചായത്ത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പഞ്ചായത്ത് ഭരണസമിതി പ്രളയ സാധ്യതാ ഭൂപടം തയ്യാറാക്കാന്‍ തീരുമാനിച്ചത്. ഭൂപടം തയ്യാറാക്കിയാല്‍ പ്രളയ സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ട് പ്രളയബാധിത പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് മുന്നറിയിപ്പ് കൊടുക്കാനും അവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനും സാധിക്കും.

 

ഭൂപടം തയ്യാറാക്കി അത് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യും. ജി ഐ എസ് (ജ്യോഗ്രഫിക്കല്‍ ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം) സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഭൂപടം തയ്യാറാക്കിയത്. നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍, പഞ്ചായത്ത് ദുരന്ത നിവാരണ സേന, സന്നദ്ധ സംഘങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ വിവര ശേഖരണം നടത്തിയാണ് പ്രളയ ഭൂപടം യാഥാര്‍ത്ഥ്യമാക്കിയത്. പ്രളയ ഭൂപടത്തിന്റെ ഭാഗമായി പഞ്ചായത്തില്‍ പ്രളയബാധിതര്‍ക്ക് വിവരം നല്‍കുന്ന ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തനം തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിണ്ടന്റ് യശോദ തെങ്ങിട ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രൊജക്ട് കോ-ഓഡിനേറ്റര്‍ എന്‍ കെ സലീം, ജി ഐ എസ് എഞ്ചിനീയര്‍ സി എച്ച് വിപിന്‍ ലാല്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍, പി കെ റഹ്മത്ത് എന്നിവര്‍ക്ക് മന്ത്രി ഉപഹാരം നല്‍കി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി അച്ചുതന്‍ മാസ്റ്റര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എല്‍ എന്‍ ഷിജു, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ കെ സൗദ, സി പി പ്രദീപന്‍, ജിജീഷ് മോന്‍, കാശിനാഥന്‍, ദുരന്തനിവാരണ സേനയിലെ അംഗങ്ങള്‍, നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies