04-Jul-2020 (Sat)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍പൊരിഞ്ഞു വീണ മരം മുറിച്ചുമാറ്റാന്‍ അധികൃതര്‍ തയ്യാറാവാത്തത്; വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുന്നു
   
vps
05-Jun-2020
 

താമരശ്ശേരി: താമരശ്ശേരി ഈര്‍പ്പോണയില്‍ വീട്ടിലേക്കുള്ള വഴിയില്‍ പൊരിഞ്ഞു വീണ മരം മുറിച്ചുമാറ്റാന്‍ അധികൃതര്‍ തയ്യാറാവാത്തത് വീട്ടുകാരെ ദുരിതത്തിലാക്കുന്നു. ഒരു മാസം മുമ്പ് കാറ്റില്‍ നിലംപൊത്തിയ മരാണ് മൂന്ന് കുടുംബങ്ങളുടെ വഴി തടസ്സപ്പെടുത്തുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള വാടിക്കല്‍ തച്ചംപൊയില്‍ റോഡില്‍ ഈര്‍പ്പോണ പള്ളിമുക്ക് റോഡരികിലെ മരമാണ് കാറ്റില്‍ നിലം പൊത്തിയത്. പുതിയോട്ടില്‍ സിദ്ദീഖ്, സഹോദരങ്ങളായ ശരീഫ്, ശമീര്‍ എന്നിവരുടെ വീടുകളിലേക്കുള്ള വഴിയിലേക്കാണ് മരം വീണത്. ഇലക്ട്രിക് ലൈനുകള്‍ പൊട്ടുകയും പോസ്റ്റുകള്‍ മുറിയുകയും ചെയ്തിരുന്നു. ഫയര്‍ ഫോഴ്്‌സ് എത്തി മരത്തിന്റെ കൊമ്പുകള്‍ മുറിച്ചു മാറ്റിയാണ് പൊതു റോഡിലെ ഗതാഗതം പുനസ്ഥാപിച്ചത്. ഇവരുടെ വീട്ടിലേക്ക് നടന്നു പോവാനുള്ള സൗകര്യവും ഒരുക്കി. എന്നാല്‍ ഒരു മാസം പിന്നിടുമ്പോഴും മരം പൂര്‍ണ്ണമായും മുറിച്ചു നീക്കാന്‍ നടപടി ഉണ്ടായിട്ടില്ല. ഇതിന് സമീപത്തായി മറ്റു രണ്ട് മരങ്ങള്‍ക്കൂടി അപകടാവസ്ഥയിലുണ്ട്. ഇവ മുറിച്ചു മാറ്റാനായി നമ്പര്‍ പതിച്ചതല്ലാതെ തുടര്‍ നടപടികള്‍ ഉണ്ടായില്ല. വന്‍ ദുരന്തത്തിന് കാത്തിരിക്കാതെ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ നടപടി വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies