04-Jul-2020 (Sat)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍എളങ്ങോട്ടുമല പച്ചത്തുരുത്ത് നിര്‍മ്മാണത്തിന് തുടക്കമായി
   
vps
06-Jun-2020
 

ഉള്ളിയേരി: ഉള്ളിയേരി പഞ്ചായത്തില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എളങ്ങോട്ടുമല പച്ചത്തുരുത്ത് നിര്‍മ്മാണത്തിന് തുടക്കമായി. പഞ്ചായത്ത് പ്രസിഡണ്ട് ഷാജു ചെറുക്കാവില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുഖ്യാതിഥിയായ ഹരിതകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ പി പ്രകാശ് പരിസ്ഥിതി സംരക്ഷണ സന്ദേശം നല്‍കി. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 30 സെന്റ് സ്ഥലത്ത് ഹരിതകേരളം മിഷന്റെ പ്രധാന പരിസ്ഥിതി സംരക്ഷണ ഇടപെടലായ പച്ചത്തുരുത്ത് ഒരുക്കുന്നത്. വൈവിധ്യമാര്‍ന്ന 350 ഓളം തൈകളാണ് ഈ പച്ചത്തുരുത്തില്‍ നട്ടുപിടിപ്പിച്ച് സംരക്ഷിക്കാന്‍ പദ്ധതി ഇട്ടിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രിക പൂമഠത്തില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ സി കെ രാമന്‍കുട്ടി, വസന്ത നാറാത്തിടത്തില്‍, അസി. സെക്രട്ടറി എന്‍ കെ രമേശന്‍, വി ഇ ഒ സബിത, തൊഴിലുറപ്പ് ഓവര്‍സീയര്‍ ശിഖ, വാര്‍ഡ് മെമ്പര്‍ രമ കൊട്ടാരത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies