04-Jul-2020 (Sat)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍താമരശ്ശേരി ചുങ്കത്തെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിര്‍ദ്ദേശിക്കപ്പെട്ട ലിങ്ക് റോഡ് യാഥാര്‍ത്ഥ്യത്തിലേക്ക്
   
vps
13-Jun-2020
 

താമരശ്ശേരി: ദേശീയപാതയും സംസ്ഥാന പാതയും സംഗമിക്കുന്ന താമരശ്ശേരി ചുങ്കത്തെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിര്‍ദ്ദേശിക്കപ്പെട്ട ലിങ്ക് റോഡ് യാഥാര്‍ത്ഥ്യത്തിലേക്ക്. താമരശ്ശേരി ടൗണിലെയും ചുങ്കത്തെയും ഗതാഗതക്കുരുക്കിന് ഒരളവോളം പരിഹാരമാവുന്ന രീതിയില്‍ ദേശീയപാതയിലെ ചുങ്കം ചെക്ക് പോസ്റ്റില്‍ നിന്നും സംസ്ഥാന പാതയിലെ വെഴുപ്പൂര്‍ ഭാഗത്തേക്ക് എത്തുന്ന രീതിയിലാണ് ലിങ്ക് റോഡ് നിര്‍മിക്കുന്നത്. വിശദമായ പദ്ധതി തയ്യാറാക്കുന്നതിനു മുന്നോടിയായി കാരാട്ട് റസാഖ് എം എല്‍ എയുടെ അധ്യക്ഷതയില്‍ ഇന്നലെ താമരശ്ശേരി വ്യാപാര ഭവനില്‍ ജനപ്രതിനിധികളുടെയും രാഷ്ട്രീയ, സാമൂഹിക, വ്യാപാര മേഖലയിലെ പ്രതിനിധികളുടെയും യോഗം ചേര്‍ന്നു.

 

പദ്ധതിയുടെ വിജയത്തിന് സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരു കണ്ടി, വൈസ് പ്രസിഡന്റ് നവാസ് ഈര്‍പ്പോണ, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ എ പി മുസ്തഫ, എ ടി ഹരിദാസന്‍, രത്ന വല്ലി, ആര്‍ ബി ഡി സി മാനേജര്‍ അജ്മല്‍ ഷാ, പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ വി അമല്‍ജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരു കണ്ടി ചെയര്‍മാനും സി ടി ടോം കണ്‍വീനറും, പി ടി മുഹമ്മദ് ബാപ്പു ട്രഷററുമായി കമ്മിറ്റിക്ക് രൂപം നല്‍കി.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies