04-Jul-2020 (Sat)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍കൊയിലാണ്ടി കെ എസ് ഇ ബി ഓഫീസ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
   
vps
15-Jun-2020
 

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തില്‍ ഒരുക്കിയ കെ എസ് ഇ ബി ഓഫീസ് നോര്‍ത്ത് പുതിയ കെട്ടിടം കെ ദാസന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി കനറാ ബാങ്കിന് പിന്‍വശം ജുമാമസ്ജിദ് റോഡിലെ ദോഹ ബില്‍ഡിങ്ങിലാണ് 2300 സ്‌ക്വയര്‍ ഫീറ്റില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചത്. കെട്ടിടത്തിന്റെ ഭൗതിക സാഹചര്യം ഒരുക്കുന്നതിന് നഗരസഭ നേതൃത്വം കൊടുക്കുകയും ജനകീയമായി വ്യാപാരികളുടെയും വിവിധ സംഘടനളുടെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹായത്തോടുകൂടി പണി പൂര്‍ത്തിയാക്കുകയുമായിരുന്നു. ഓഫീസിന്റെ ഭാഗമായി ക്യാഷ് കൗണ്ടര്‍, അന്വേഷണ വിഭാഗം, പ്രത്യേക ഓഫീസ് സംവിധാനം എന്നിവയും ടോയ്ലറ്റ് സൗകര്യങ്ങളും മീറ്റിംഗ് ഹാളും ഒരുക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥിക്കള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി കെ എസ് ഇ ബി ജീവനക്കാര്‍ ടി വി കൈമാറി. വാര്‍ഡ് കൗണ്‍സിലര്‍ വി പി ഇബ്രാഹീംകുട്ടി, എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ ജി സോണി, അസി. എക്സിക്യൂട്ടീവ് ടി ഗോപാലന്‍, സബ് എഞ്ചിനിയര്‍ എം പി സുജിത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies