04-Jul-2020 (Sat)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍കൊടുവള്ളി മണ്ഡലത്തിലെ മുഴുവന്‍ അംഗനവാടികളും പൊതു വായനശാലകളും സാംസ്‌കാരിക നിലയങ്ങളും സ്മാര്‍ട്ടാകുന്നു
   
vps
17-Jun-2020
 

കൊടുവള്ളി: ഓണ്‍ലൈന്‍ പഠനത്തിനായി മണ്ഡലത്തിലെ ഇരുന്നൂറോളം വരുന്ന അങ്കണവാടികളും മുഴുവന്‍ പൊതു വായനശാലകളും സാംസ്‌കാരിക നിലയങ്ങളും ഓണ്‍ലൈന്‍ ടെലിവിഷന്‍ പഠനകേന്ദ്രങ്ങളാക്കി മാറ്റുന്നതിന് ആസ്തി വികസന ഫണ്ടില്‍ നിന്നും ആവശ്യമായ തുക അനുവദിക്കുമെന്ന് കാരാട്ട് റസാഖ് എം എല്‍ എ അറിയിച്ചു. മണ്ഡലത്തിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് അടിസ്ഥാനം സൗകര്യം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് താമരശ്ശേരി റസ്റ്റ്ഹൗസില്‍ ചേര്‍ന്ന മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാരുടെയും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരുടെയും ഉദ്യോഗസ്ഥന്മാരുടെയും യോഗത്തിലാണ് എംഎല്‍എ ഇക്കാര്യം അറിയിച്ചത്. കോവിഡ് 19 ന്റെ അനിശ്ചിതാവസ്ഥയില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴി അധ്യയനം ആരംഭിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് പദ്ധതി രൂപീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ വീട്ടില്‍നിന്ന് ലഭിക്കുവാന്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് മണ്ഡലത്തിലുടനീളം താല്‍ക്കാലിക സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. എന്നാല്‍ സ്ഥിരം സംവിധാനം ഒരുക്കി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ആസ്തിവികസന ഫണ്ടില്‍ നിന്ന് തുക അനുവദിക്കുന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ഹാജറാ കൊല്ലരുകണ്ടി, കെ ടി സക്കീന ടീച്ചര്‍, അഡ്വ. പി കെ വബിത, ബേബി രവീന്ദ്രന്‍, കൊടുവള്ളി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു അനില്‍കുമാര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍/ ചെയര്‍മാന്മാരായ ആമിന ടീച്ചര്‍, വി സി ഹമീദ് മാസ്റ്റര്‍, കെ കെ എ ജബ്ബാര്‍, ജെസ്സി ശ്രീനിവാസന്‍ തുടങ്ങിയവരും കൊടുവള്ളി എ ഇ ഒ വി മുരളികൃഷ്ണന്‍, താമരശ്ശേരി എ ഇ ഒ എന്‍ പി മുഹമ്മദ് അബ്ബാസ്, കൊടുവള്ളി ബി പി ഒ വി എം മെഹറലി, കൊടുവള്ളി സി ഡി പി ഒ ഗീത ടി, മണ്ഡലത്തിലെ മുഴുവന്‍ ഐ സി ഡി എസ് സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies