04-Jul-2020 (Sat)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍ഓവുചാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതിനെതിരെ വ്യാപാരികള്‍ ഓവുചാലില്‍ ഇറങ്ങി നിന്ന് പ്രതിഷേധിച്ചു
   
vps
19-Jun-2020
 

തിരുവമ്പാടി: തിരുവമ്പാടി ടൗണില്‍ ഓവുചാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതിനെതിരെ വ്യാപാരികള്‍ ഓവു ചാലില്‍ ഇറങ്ങി നിന്ന് പ്രതിഷേധിച്ചു. രണ്ടു മാസത്തിലധികമായി ഓവുചാല്‍ തുറന്നിട്ട നിലയിലായതിനാല്‍ വ്യാപാരികളും നാട്ടുകാരും ദുരിതത്തിലാണ്. കാലവര്‍ഷം ശക്തി പ്രാപിച്ചിട്ടും ടൗണിലെ ഓവുചാലിന്റെ പ്രവൃത്തി പത്ത് ശതമാനം പോലും പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും ആനാസ്ഥായാണെന്ന് വ്യാപാരികള്‍ ആരോപിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രളയത്തില്‍ കടകളില്‍ വെള്ളം കയറി വ്യാപാരി കള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഓവുചാല്‍ നിര്‍മിച്ചാല്‍ വെള്ളക്കെട്ടിന് ആശ്വാസമാവുമെന്നാണ് കരുതിയത്. എന്നാല്‍ ഇഴഞ്ഞു നീങ്ങുന്ന പ്രവൃത്തി ദുരിതമാണ് സമ്മാനിക്കുന്നത്. അന്താരാഷ്ട്രനിലവാരത്തിലുള്ള റോഡിന്റെ പ്ലാനില്‍ മാറ്റം വരുത്തി കരാറുകാര്‍ക്ക് കോടികള്‍ തട്ടാന്‍ കൂട്ട് നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ ക്കെതിരെ നടപടി സ്വീകരിക്കണമെന്നും രണ്ടര വര്‍ഷത്തിലധികമായിട്ടും റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാത്ത നാഥ് കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് പ്രസിഡന്റ് ജിജി കെ തോമസ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ പുല്ലങ്ങോട്, ഫൈസല്‍ ചാലില്‍, ടി എ നദീര്‍, വിജയമ്മ വിജയന്‍, എം ജെ മാണി, രാജന്‍മീര എന്നിവര്‍ നേതൃത്വം നല്‍കി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies