04-Jul-2020 (Sat)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍കവര്‍ച്ച നടത്തിയ കേസില്‍ പിടിയിലായവര്‍ ഉപയോഗിച്ച ബൈക്ക് മോഷ്ടിച്ചതാണെന്ന് മൊഴി
   
vps
19-Jun-2020
 

താമരശ്ശേരി: വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ പിടിയിലായവര്‍ ഉപയോഗിച്ച ബൈക്ക് കൊടുവള്ളിയില്‍ നിന്നും മോഷ്ടിച്ചതാണെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കി. താമരശ്ശേരി മിനി ബൈപ്പാസിലെ കെ എം ട്രേഡേഴ്സില്‍ കവര്‍ച്ച നടത്തിയ കേസില്‍ റിമാണ്ടിലായ കൊടുവള്ളി ആറങ്ങോട് വീട്ടില്‍ മുഹമ്മദ് ഷഫീഖ്, കൊടുവള്ളി പറമ്പത്ത്കാവ് പറമ്പന്‍കണ്ടത്തില്‍ യൂസുഫ് എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച ബൈക്കിലാണ് കവര്‍ച്ചയ്ക്ക് എത്തിയതെന്ന് മൊഴി നല്‍കിയത്. മലപ്പുറം തിരൂര്‍ സ്വദേശിയുടെ പേരിലുള്ള കെ എല്‍ 54 ബി 7045 നമ്പര്‍ ബൈക്ക് പോലീസ് കണ്ടെടുത്തു. കൊടുവള്ളി മിനി സിവില്‍ സ്റ്റേഷന് താഴെയുള്ള കോംപ്ലക്സില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിക്കുകയായിരുന്നുവെന്ന് പ്രതികള്‍ മൊഴി നല്‍കി. ബൈക്കിന്റെ പിന്നിലെ നമ്പര്‍പ്ലേറ്റ് എടുത്തുമാറ്റിയാണ് ഉപയോഗിച്ചിരുന്നത്. മുന്‍ഭാഗത്ത് നമ്പര്‍ പ്ലേറ്റില്‍ തിരുത്തല്‍ വരുത്തിയിട്ടുമുണ്ട്. ബൈക്കിന്റെ ഉടമയെ കണ്ടെത്താനായിട്ടില്ല. മുഖ്യ പ്രതിയായ മുഹമ്മദ് ഷഫീഖ് താമസിച്ചിരുന്ന വാടക വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കെ എം ട്രേഡേഴ്സില്‍ നിന്നും മോഷ്ടിച്ച സിഗരറ്റ് പേക്കുകളും കവര്‍ച്ചക്കെത്തിയപ്പോള്‍ ഉപയോഗിച്ച തൊപ്പി, കോട്ട് എന്നിവയും കണ്ടെടുത്തു. ഈമാസം ഏഴിന് പുലര്‍ച്ചെയാണ് കെ എം ട്രേഡേഴ്‌സിന്റെ പൂട്ട് തകര്‍ത്ത് പണവും മൊബൈല്‍ ഫോണും സിഗരറ്റും മോഷ്ടിച്ചത്. മൊബൈല്‍ ഫോണ് നേരത്തെ പോലീസ് പിടിച്ചെടുത്തിരുന്നു. കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ വെള്ളിയാഴ്ച വീണ്ടും കോടതിയില്‍ ഹാജറാക്കും.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies