04-Jul-2020 (Sat)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍വായനാദിന പരിപാടികള്‍ക്ക് തുടക്കമായി
   
vps
19-Jun-2020
 

കോഴിക്കോട്: പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ കോഴിക്കോട് ഘടകത്തിന്റെ വായനാദിന പരിപാടികള്‍ക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കെ മുരളീധരന്‍ എം പി. നിര്‍വഹിച്ചു. കേരളം സാക്ഷരതയില്‍ രാജ്യത്തിന്റെ നെറുകയിലെത്തിയതിന് അസ്ഥിവാരമിട്ടത് സ്വന്തം നിലയില്‍ സംസ്ഥാനത്തെ നഗര ഗ്രാമാന്തരങ്ങളില്‍ സഞ്ചരിച്ച് അനൗപചാരിക വിദ്യാഭ്യാസത്തിന്റേയും ഗ്രന്ഥശാലകളുടേയും സന്ദേശം പ്രചരിപ്പിച്ച പി എന്‍ പണിക്കരായിരുന്നുവെന്ന് കെ മുരളീധരന്‍ പറഞ്ഞു. സാക്ഷരതയുടെ നിര്‍വചനം നവീനമായ അറിവുകള്‍ സ്വായത്തമാക്കുന്നതിലേക്ക് കൂടി വിപുലമാക്കപ്പെട്ട ഇക്കാലത്ത് പി എന്‍ പണിക്കരെ പുതിയ കാലത്തിന്റെ വെളിച്ചത്തില്‍ വായിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 

പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഖാദര്‍ പാലാഴി അധ്യക്ഷത വഹിച്ചു. ജില്ലാ ജഡ്ജ് കെ സോമന്‍ മുഖ്യാതിഥിയായി. സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ എം എഫ് ആന്റോ എസ്ജെ, ഹെഡ്മാസ്റ്റര്‍ പി ടി ജോണി എന്നിവരെ കെ മുരളീധരന്‍ എം പി പൊന്നാട അണിയിച്ച് ആദരിച്ചു. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി അഡ്വ. എം രാജന്‍, തോമസ് മാത്യൂ, ഡോ. ജോഷി ആന്റണി, എം ടി സേതുമാധവന്‍ സംസാരിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies