04-Jul-2020 (Sat)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍പരാതി പരിഹാര അദാലത്ത് നടത്തി
   
vps
19-Jun-2020
 

കോഴിക്കോട്: ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ വടകര താലൂക്ക് പരാതി പരിഹാര അദാലത്ത് നടത്തി. വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന അദാലത്തില്‍ വടകര താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള പരാതികളാണ് ജില്ലാ കലക്ടര്‍ സാംബശിവറാവു കേട്ടത്. പരാതികള്‍ പരിഹരിക്കേണ്ട ഉദ്യോഗസ്ഥരെ കലക്ടര്‍ തത്സമയം ബന്ധപ്പെടുകയും തുടര്‍ നടപടികള്‍ സ്വീകകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അക്ഷയ ഈ-കേന്ദ്രങ്ങളിലെത്തിയാണ് പരാതിക്കാര്‍ അദാലത്തില്‍ പങ്കെടുത്തത്. പെന്‍ഷന്‍, ചികിത്സാ ആനുകൂല്യം, വീട് ലഭിക്കാത്തത്, ബാങ്ക് വായ്പ തുടങ്ങി വിവിധ വിഷയങ്ങളിലായി 29 അപേക്ഷകളാണ് അദാലത്തില്‍ ലഭിച്ചത്. ഇതില്‍ 25 പേര്‍ അദാലത്തില്‍ പങ്കെടുത്തു. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ഓഫീസുകളില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ അദാലത്തില്‍ പങ്കെടുത്തു. മുഴുവന്‍ അപേക്ഷകളും ഇ-ആപ്ലിക്കേഷനിലൂടെ രജിസ്റ്റര്‍ ചെയ്യും. അസി. കലക്ടര്‍ ശ്രീധന്യ സുരേഷ്, വടകര ആര്‍ഡിഒ വി പി അബ്ദുറഹിമാന്‍ എന്നിവരും കലക്ട്രേറ്റില്‍ നിന്നും അദാലത്തില്‍ പങ്കെടുത്തു. കൊയിലാണ്ടി താലൂക്ക് അദാലത്ത് 22 നും കോഴിക്കോട് താലൂക്ക് അദാലത്ത് 23നും നടക്കും.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies