04-Jul-2020 (Sat)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍കോവിഡ് 19; ജില്ലയില്‍ ട്രൂനാറ്റ് മെഷിന്‍ പ്രവര്‍ത്തനം ആരംഭിച്ചു
   
vps
22-Jun-2020
 

കോഴിക്കോട്: ജില്ലയില്‍ കോവിഡ്-19 പരിശോധനയ്ക്കായുള്ള ട്രൂനാറ്റ് മെഷിന്‍ ഗവ. ജനറല്‍ ആശുപത്രി റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബില്‍ എ പ്രദീപ് കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. എട്ട് മണിക്കൂര്‍ കൊണ്ട് 20 കോവിഡ് ടെസ്റ്റുകള്‍ ചെയ്യാം എന്നതാണ് ട്രൂനാറ്റ് മെഷിനിന്റെ സവിശേഷത. കേരളത്തിന് പുറത്തു നിന്നും വിദേശത്തു നിന്നും വന്ന കോവിഡ് രോഗം സംശയിക്കുന്ന ഗര്‍ഭിണികള്‍ക്കും, കോവിഡ് നിരീക്ഷണത്തിലിരിക്കെ മരണപ്പെടുന്നവര്‍ക്കും, അടിയന്തര ശാസ്തക്രിയ ആവശ്യമുള്ള രോഗികള്‍ക്കും കോവിഡ് രോഗം കണ്ടെത്താന്‍ വേണ്ടിയാണ് ട്രൂനാറ്റ് മെഷിനുകള്‍ ആദ്യ ഘട്ടത്തില്‍ ഉപയോഗിക്കുന്നത്. രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറു വരെ റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബില്‍ ഈ സേവനം സൗജന്യമായി ലഭ്യമാണ്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ മൂന്ന് ലാബ് ടെക്നീഷ്യന്‍മാരെയും ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററേയും സേവനത്തിനായി നിയമിച്ചിട്ടുണ്ട്. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ആശാദേവി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ നവീന്‍, ജില്ലാ ടി ബി ഓഫീസര്‍ ഡോ. പ്രമോദ് കുമാര്‍ ഗവ. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഉമ്മര്‍ ഫാറൂഖ് എന്നിവര്‍ പങ്കെടുത്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies