04-Jul-2020 (Sat)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍ടി ബി രോഗികള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ കൈമാറി
   
vps
24-Jun-2020
 

കോഴിക്കോട്: കോവിഡ് പാശ്ചാത്തലത്തില്‍ ജില്ലയിലെ നിര്‍ധനരായ എം ഡി ആര്‍ ടി ബി രോഗികള്‍ക്കും ടി ബി രോഗികള്‍ക്കും കോഴിക്കോട് ദീനസേവന സഭയുടെ നേതൃത്വത്തില്‍ ഭക്ഷ്യധാന്യങ്ങള്‍, സാനിറ്റൈസര്‍, മാസ്‌ക് എന്നിവയടങ്ങുന്ന കിറ്റുകള്‍ നല്‍കി. സിസ്റ്റര്‍ ലൂസിന, സിസ്റ്റര്‍ ഹരിത എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റുകള്‍ നല്‍കിയത്. ജില്ലാ ടി ബി സെന്ററില്‍ നടന്ന ചടങ്ങില്‍ ജില്ലാ ടി ബി & എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. പി പി പ്രമോദ്കുമാര്‍ കിറ്റുകള്‍ ഏറ്റുവാങ്ങി. ജില്ലയിലെ ടി ബി രോഗികളിലെ സാമ്പത്തികമായി പിന്നോക്കം നില്കുന്നവര്‍ക്കും 26 എം ഡി ആര്‍ ടി ബി രോഗികള്‍ക്കും വേണ്ടി ഒരു മാസത്തെ ഭക്ഷ്യധാന്യകിറ്റുകളാണ് ദീനസേവന സഭ സംഭാവന ചെയ്തത്. ജില്ലയിലെ ടി ബി യൂണിറ്റുകളിലേയും തിരഞ്ഞെടുത്ത ടി ബി രോഗികള്‍ക്കും മുഴുവന്‍ എം ഡി ആര്‍ ടി ബി രോഗികള്‍ക്കും കിറ്റ് ലഭിക്കും. ജില്ലാ ടിബി കേന്ദ്രത്തില്‍ നിന്നും ഒരാഴ്ച്ചക്കുള്ളില്‍ എല്ലാ ടിബി യൂനിറ്റുകളിലേക്കും വിതരണം നടത്തുമെന്ന് ജില്ലാ ടിബി ഓഫീസര്‍ അറിയിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies