04-Jul-2020 (Sat)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍താമരശ്ശേരി വരട്യാക്ക് റോഡ് ആരംഭിക്കുന്ന ഭാഗത്ത് വീതി കൂട്ടാന്‍ സ്വകാര്യ കെട്ടിട ഉടമ തടസ്സം നില്‍ക്കുന്നുവെന്നാരോപിച്ച് നാട്ടുകാര്‍ രംഗത്ത്
   
vps
30-Jun-2020
 

താമരശ്ശേരി: 36 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന താമരശ്ശേരി വരട്യാക്ക് റോഡ് ആരംഭിക്കുന്ന ഭാഗത്ത് വീതി കൂട്ടാന്‍ സ്വകാര്യ കെട്ടിട ഉടമ തടസ്സം നില്‍ക്കുന്നുവെന്നാരോപിച്ച് നാട്ടുകാര്‍ രംഗത്ത്. കൊടുവള്ളി, കുന്ദമംഗലം എന്നീ ടൗണുകളിലെ ഗതാഗതക്കുരുക്കില്‍ അകപ്പെടാതെ താമരശ്ശേരിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും ടൗണിലേക്കും എത്താവുന്ന രീതിയില്‍ നിര്‍മിക്കുന്ന റോഡ് ആരംഭിക്കുന്ന ഭാഗത്ത് സര്‍ക്കാര്‍ ഭൂമിയില്‍ റോഡ് നിര്‍മിക്കുന്നത് പോലും കെട്ടിട ഉടമ തടസ്സപ്പെടുത്തുന്നുവെന്നാണ് ആരോപണം. കാരാടിയിലെ ജുമുഅ മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റി റോഡിനായി സ്ഥലം വിട്ടുകൊടുത്തിരുന്നു. ഇതിന്റെ മറുഭാഗത്തുള്ള സ്ഥലം സര്‍വെയില്‍ സര്‍ക്കാറിന്റെതാണെന്ന് കണ്ടെത്തിയിരുന്നുവെങ്കിലും കെട്ടിട ഉടമ വിട്ടുകൊടുത്തിരുന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ സ്ഥലം ഇടിച്ച് നിരത്തിയിരുന്നു.

 

എന്നാല്‍ പ്രവൃത്തി ആരംഭിച്ചതോടെ കെട്ടിട ഉടമ കോടതിയെ സമീപിച്ചു. കോഴിക്കോട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് വരട്യാക്ക് റോഡിലേക്ക് തിരിയാന്‍ കഴിയാത്ത അവസ്ഥയിലാണ് റോഡ് നിര്‍മിച്ചതെന്നും സ്വകാര്യ സ്ഥാപനത്തിന് വേണ്ടി സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മറും ഇതിന് സമീപത്തായുള്ള ഇലക്ട്രിക് പോസ്റ്റും നീക്കം ചെയ്താല്‍ മാത്രമേ ഗതാഗതം സുഗമമാവുകയുള്ളൂ എന്നും കാരാടി വികസന സമിതി ഭാരവാഹികള്‍ പറഞ്ഞു. സ്ഥലം വിട്ടുകൊടുക്കാന്‍ കെട്ടിട ഉടമ തയ്യാറായില്ലെങ്കില്‍ നാട്ടുകാര്‍ സ്ഥലം പിടിച്ചെടുക്കാനും ആവശ്യമെങ്കില്‍ നിയമ നടപടി സ്വീകരിക്കാനുമാണ് നാട്ടുകാര്‍ ആലോചിക്കുന്നത്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies