04-Jul-2020 (Sat)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു
   
vps
30-Jun-2020
 

തൃക്കുറ്റിശ്ശേരി: കോട്ടൂര്‍ പനങ്ങാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് പൊതുമരാമത്ത് വിഭാഗം കരുത്തോടെ മുന്നോട്ട് പോവുകയാണ്. കേരളത്തിലുടനീളം 500 ലേറെ പാലങ്ങളുടെ നിര്‍മ്മാണമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പുരുഷന്‍ കടലുണ്ടി എം എല്‍ എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി പ്രതിഭ മുഖ്യാതിഥിയായി.

 

16.65 മീറ്റര്‍ നീളത്തില്‍ 7.50 മീറ്റര്‍ കാര്യേജ് വേയോട് കൂടി ഇരുവശത്തും 1.50 മീറ്റര്‍ വീതം വീതിയില്‍ ഫുട്പാത്ത് ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയിലാണ് 1.53 കോടി രൂപ മുടക്കി പാലം നിര്‍മ്മിച്ചത്. പാലത്തിന്റെ ഇരുവശങ്ങളിലും 50 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് കരിങ്കല്‍ ഭിത്തികെട്ടി ബി എം ആന്റ് ബി സി ഉപരിതലത്തോടുകൂടി റോഡും നിര്‍മ്മിച്ചിട്ടുണ്ട്. ട്രാഫിക് സുരക്ഷയ്ക്കായി ബ്രോക്കണ്‍ പാരപ്പറ്റ്കളും സൈന്‍ ബോര്‍ഡുകളും പാലത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷാബു എം ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി എം കമലാക്ഷി, കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ കാറാങ്ങോട്ട്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ചന്ദ്രന്‍, പനങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഉസ്മാന്‍, കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ ബാലന്‍, ബ്രിഡ്ജസ് നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി കെ മിനി, പാലങ്ങള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍ വി ഷിനി, ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies