04-Jul-2020 (Sat)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി
   
vps
01-Jul-2020
 

എളേറ്റില്‍: മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി. പത്തു ദിവസത്തോളമായി ഒഴലക്കുന്ന് പുലിവലം ക്വാറിക്ക് സമീപത്ത് വലിയ പ്ലാസ്റ്റിക് കുപ്പി മുഖത്ത് കുടുങ്ങിയ നിലയില്‍ അലയുന്ന കുറുക്കനെയാണ് പുലിവലം റസിഡന്‍സ് അസ്സോസിയേഷന്‍ പ്രവര്‍ത്തകരായ പി കെ അസീസ്, പി വി ബാസിത്, പി വി ഷാഫി എന്നിവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. പുറത്തേക്ക് കാണാവുന്ന രീതിയിലുള്ള വലിയ ഡബ്ബ ആയതിനാല്‍ ആളുകള്‍ അടുത്തെത്തുമ്പോള്‍ കുറുക്കന്‍ ഓടി രക്ഷപ്പെടുകയായിരുന്നു പതിവ്.

 

ഒഴലക്കുന്ന് പ്രദേശത്തേയും സമീപ പ്രദേശങ്ങളിലേയും നിരവധി പേര്‍ കുറുക്കനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാചയപ്പെട്ടു. കുറുക്കന്റെ ദയനീയാവസ്ഥ കണ്ട് നാട്ടുകാര്‍ ഫയര്‍ ഫോഴ്‌സിന് വിവരം അറിയിച്ചെങ്കിലും അവരും കൈ മലര്‍ത്തി. തുടര്‍ന്നാണ് പ്രദേശവാസികളായ പി കെ അസീസ്, പി വി ബാസിത്, പി വി ഷാഫി എന്നിവര്‍ കുറുക്കനെ രക്ഷപ്പെടുത്താന്‍ രംഗത്തിറങ്ങിയത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ കുറുക്കനെ വരുതിയിലാക്കി മുഖത്ത് കുടുങ്ങിയ പ്ലാസ്റ്റിക് ഡബ്ബ എടുത്തു മാറ്റി. ആളുകള്‍ക്ക് നേരെ ചാടി അടുക്കുന്ന കുറുക്കനെ വലയില്‍ കുടുക്കിയ ശേഷമായിരുന്നു രക്ഷാ പ്രവവര്‍ത്തനം. തുടര്‍ന്ന് വല മുറിച്ചു മാറ്റി കുറുക്കനെ തുറന്നു വിട്ടു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies