04-Jul-2020 (Sat)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
   
vps
02-Jul-2020
 

താമരശ്ശേരി: കോടഞ്ചേരി മൈക്കാവില്‍ കാട്ടുപന്നിയെ നിയമാനുസൃതം വെടിവെച്ചു കൊന്നയാള്‍ക്കെതിരായ വനം വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കാട്ടുപന്നിയോട് അനാദരവ് കാണിച്ചുവെന്ന പേരില്‍ കര്‍ഷകനെ കേസില്‍ കുടുക്കുന്ന ഉദ്യോഗസ്ഥര്‍ മനുഷ്യ ജീവന് യാതൊരു വിലയും കല്‍പ്പിക്കുന്നില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ കോടഞ്ചേരി പഞ്ചായത്തില്‍ ആറ് പേര്‍ക്ക് ഡി എഫ് ഒ അനുമതി നല്‍കിയതിനെ തുടര്‍ന്ന് മൈക്കാവ് സ്വദേശി ജോര്‍ജ്ജ് ജോസഫ് കഴിഞ്ഞ ദിവസം പന്നിയെ വെടിവെച്ചു കൊന്നിരുന്നു.

 

പന്നിയുടെ ദേഹത്ത് കാലും തോക്കും വെച്ചു നില്‍ക്കുന്ന ഫോട്ടോ സമൂഹ മാധ്യങ്ങളില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ജോര്‍ജ്ജ് ജോസഫിന് വെടിവെക്കാന്‍ നല്‍കിയ അനുമതി ഡി എഫ് ഒ പിന്‍വലിക്കുകയും ചെയ്തു. ഇതിന്നെതിരെയാണ് കര്‍ഷക കൂട്ടായ്മ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. നാട്ടിലിറങ്ങുന്ന കാട്ടുപന്നി ഉള്‍പ്പെടെയുള്ളവക്ക് വില കല്‍പ്പിക്കുമ്പോള്‍ മനുഷ്യ ജീവന് യാതൊരു വിലയും കല്‍പ്പിക്കുന്നില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. കര്‍ഷകരെ ദ്രോഹിക്കുന്ന നടപടി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അവസാനിപ്പിച്ചില്ലെങ്കില്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങില്ലെന്നും കര്‍ഷകര്‍ ആയുധമെടുക്കുമെന്നും പ്രതിഷേധക്കാര്‍ മുന്നറിയിപ്പു നല്‍കി. വോട്ട് വാങ്ങി അധികാരത്തിലെത്തിയ സര്‍ക്കാര്‍ കര്‍ഷകരെ സംരക്ഷിക്കാന്‍ തയ്യാറാവുന്നില്ലെന്നും കര്‍ഷകരോട് അനീതിയാണ് കാണിക്കുന്നതെന്നും ധര്‍ണ്ണയെ അഭിസംബോധന ചെയ്ത താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. വന്യ ജീവികളുടെ അക്രമത്തിനിരയായവരെയും ബന്ധുക്കളെയും സംഘടിപ്പിച്ച് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്നും ബിഷപ്പ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം ലീലാമ്മ മംഗലത്ത് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ദേവസ്യ കാളംപറമ്പില്‍, ബിജു കണ്ണന്തറ, തമ്പി പറകണ്ടത്തില്‍, ജോയ് കണ്ണഞ്ചിറ, ബാബു പുതുപറമ്പില്‍, മാക്സി ജോസ് കൈനടി, താരാരാജ് ബാബു പ്രസംഗിച്ചു. ജോര്‍ജ്ജ് ജോസഫിനെതിരായ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പിന്റെ നേതൃത്വത്തില്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ക്ക് നിവേതനം നല്‍കി.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies