Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

താമരശ്ശേരി: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഷോപ്പിംഗ് മാള്‍ തറക്കല്ലിടല്‍ വീണ്ടും നടത്താന്‍ തീരുമാനിച്ചതിനെതിരെ താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ എല്‍ ഡി എഫിന്റെ പ്രതിഷേധം. തിങ്കളാഴ്ച നടന്ന യോഗത്തിലാണ് എല്‍ ഡി എഫ് അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. നേരത്തെ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ഓണ്‍ലൈനിലൂടെ തറക്കല്ലിടുമെന്ന് പ്രഖ്യാപിച്ചെങ്കിലും മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് തറക്കല്ലിടല്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തത്. പ്രതിപക്ഷ മെമ്പര്‍മാരുടെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. പരാതിക്കാര്‍ക്കാര്‍ക്ക് വ്യക്തമായ മറുപടി നല്‍കണമെന്നും ഹൈക്കോടി ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം സെക്രട്ടറി നല്‍കിയ രേഖകള്‍ പ്രകാരം പദ്ധതിക്ക് പ്ലാനോ, എസ്റ്റിമേറ്റോ, സാങ്കേതി അനുമതിയോ ലഭിച്ചിട്ടില്ലെന്ന് വ്യക്തമായി. 10 കോടി രൂപ ചെലവില്‍ നിര്‍മിക്കുമെന്ന് പറയുന്ന കെട്ടിടത്തിന് ഒരു കോടി രൂപയാണ് പഞ്ചായത്ത് ഫണ്ടില്‍ നിന്നും നീക്കി വെച്ചത്. ബാക്കി 9 കോടി രൂപ ബാങ്ക് വായ്പ എടുക്കാനാണ് തീരുമാനം.

എന്നാല്‍ ഇതിനുള്ള നടപടികളും ആരംഭിച്ചിട്ടില്ല. എസ്റ്റിമേറ്റ് പോലും തയ്യാറാക്കാതെ വീണ്ടും തറക്കല്ലിടല്‍ നടത്താനുള്ള തീരുമാനത്തിനെതിരെയാണ് എല്‍ ഡി എഫ് അംഗങ്ങള്‍ ഭരണസമിതി യോഗത്തില്‍ പ്രതിഷേധിച്ചത്. മെമ്പര്‍മാരായ പി എം ജയേഷ്, എ പി മുസ്ഥഫ, ബിന്ദു ആനന്ദ്, പി ഷൈലജ, അഡ്വ. ഒ കെ അഞ്ജു, രത്‌നവല്ലി എന്നിവര്‍ യോഗം ബഹിഷ്‌കരിക്കുകയും പഞ്ചായത്ത് ഓഫീസിനുള്ളില്‍ പ്രതിഷേധിക്കുകയും ചെയ്തു. രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന പഴയ ബസ്റ്റാന്റില്‍ ഷോപ്പിംഗ് മാള്‍ നിര്‍മിക്കുമ്പോള്‍ ഓട്ടോ ടാക്‌സി സ്റ്റാന്റുകള്‍ എന്ത് ചെയ്യും എന്നുപോലും വ്യക്തമാക്കാതെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തറക്കല്ലിടല്‍ നാടകം നടത്താനാണ് നീക്കമെന്ന് എല്‍ ഡി എഫ് അംഗങ്ങള്‍ ആരോപിച്ചു.

Share:

administrator

വാര്‍ത്തകളും വിശേഷങ്ങളും പങ്കുവെക്കുന്ന വാര്‍ത്താ പോര്‍ട്ടല്‍

2 Comments

  • Sidheeque, October 12, 2020 @ 5:39 pm Reply

    hi

  • CBD oil for pain, February 12, 2021 @ 8:13 pm Reply

    Can you tell us more about this? I’d like to find out more details.

Leave a Reply

Your email address will not be published. Required fields are marked *