Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

തിരുവമ്പാടി: സംസ്ഥാന ഗവണ്‍മെന്റിന്റെ 100 ദിന പദ്ധതയില്‍ ഉള്‍പ്പെടുത്തിയ ആനക്കാംപൊയില്‍-കള്ളാടി- മപ്പാടി തുരങ്കപാതയുടെ പ്രൊജക്ട് ലോഞ്ചിങ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കോഴിക്കോട്-വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിച്ച് ചുരം ബദല്‍പാതയായി ഉപയോഗിക്കാവുന്ന തുരങ്കപാതയെന്ന കാലങ്ങളായുള്ള ആവശ്യമാണ് ഇതോടെ നിറവേറാന്‍ പോകുന്നത്. പദ്ധതിയുടെ സര്‍വേ നടപടികള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ആനക്കാംപൊയിലിന് സമീപമുള്ള മറിപ്പുഴയിലെ സ്വര്‍ഗംകുന്നില്‍ നിന്നും ആരംഭിച്ച് വയനാട്ടിലെ മേപ്പാടിക്കു സമീപം എത്തി നില്‍ക്കുന്ന തുരങ്കപാതയാണ് പദ്ധതിയുടെ പ്രധാന സവിശേഷത. തുടക്കവും ഒടുക്കവും പൂര്‍ണമായും സ്വകാര്യ ഭൂമിയിലാണ്. പരിസ്ഥിതിക്കോ ജൈവ സമ്പത്തിനോ ദോഷമില്ലാത്ത തരത്തിലാണ് പാത വിഭാവനം ചെയ്തിട്ടുള്ളത്. കുണ്ടന്‍തോടില്‍ 70 മീറ്റര്‍ നീളത്തില്‍ രണ്ട് വരി പാലം, സ്വര്‍ഗംകുന്നിലേക്ക് രണ്ട് കിലോമീറ്റര്‍ നീളത്തില്‍ രണ്ടുവരി പാത, ആധുനിക സൗകര്യങ്ങള്‍ ഉള്‍ക്കൊ ള്ളിച്ചു കൊണ്ടുള്ള രണ്ടു വരി തുരങ്കപാത എന്നിവയാണ് പദ്ധതിയില്‍ ഉണ്ടാവുക.തുരങ്കത്തിന് ഏഴു കിലോമീറ്റര്‍ നീളം വരുമെന്നാണ് കണക്കാക്കുന്നത്. നിര്‍മ്മാണമാരംഭിച്ചാല്‍ മൂന്നു വര്‍ഷം കൊണ്ട് പൂര്‍ത്തിയായേക്കും. കോഴിക്കോട് വയനാട് ജില്ലകളുടെ സമഗ്ര വളര്‍ച്ചക്കും കേരളത്തിന്റെ വികസനത്തിനും ഗതിവേഗം പകരുന്ന പാത യാഥാര്‍ത്ഥ്യമാക്കുന്നതിന് തിരുവമ്പാടി എം എല്‍ എ ജോര്‍ജ് എം തോമസ് അടക്കമുള്ള ജനപ്രതിനിധികള്‍ ഇടപെട്ടിരുന്നു. താമരശ്ശേരി ചുരത്തിന് ബദല്‍പാതയൊരുക്കണമെന്ന കാലങ്ങളായുള്ള ആവശ്യമാണ് ഇതോടെ നിറവേറാന്‍ പോവുന്നത്. ചെങ്കുത്തായ മലനിരകളും വനഭൂമി വിട്ടുകിട്ടുന്നതിലുള്ള പ്രയാസങ്ങളും തടസ്സങ്ങളായിരുന്നു. ചിപ്പിലിത്തോട്-മരുതിലാവ് വഴിയും ആനക്കാംപൊയില്‍-വെള്ളരിമല വഴിയുമുള്ള സാധ്യതകള്‍ പരിശോധിച്ചിരുന്നു.

തിരുവനന്തപുരം ആസ്ഥാനമായുള്ള റൂബി സോഫ്റ്റ് ടെക് 2015ല്‍ ബദല്‍പാതകളുടെ സാധ്യതകള്‍ പരിശോധിക്കുന്നതിനിടയിലാണ് നിര്‍ദിഷ്ടപാതയുടെ ആശയം കടന്നു വന്നത്. ഉപരിതലം വഴിയാവുമ്പോള്‍ പാത വനഭൂമിയിലൂടെയായിരിക്കും കടന്നു പോവേണ്ടിവരികയെന്നും അതിനു പകരം മല തുരന്ന് തുരങ്കം നിര്‍മ്മിച്ചാല്‍ ഈ പ്രതിസന്ധി മറികടക്കാമെന്നുമായിരുന്നു പഠന റിപ്പോര്‍ട്ട്. ഈ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ തന്നെ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കായി 20 കോടി രൂപ നീക്കിവച്ചു. പൊതുമരാമ ത്ത് വകുപ്പിന് തുരങ്കപാത നിര്‍മാണത്തില്‍ മുന്‍പരിചയമോ സാങ്കേതിക വൈദഗ്ധ്യമോ ഇല്ലാതിരുന്നതിനാല്‍ ഡോ. ഇ ശ്രീധരന്റെ സഹായത്തോടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷനെ പദ്ധതി ഏല്‍പ്പിച്ചു. സര്‍വേ,വിശദ പദ്ധതി രൂപരേഖ,നിര്‍മ്മാണം എന്നിവ ടേണ്‍ കീ അടിസ്ഥാനത്തില്‍ നല്‍കുന്നതിനാണ് സര്‍ക്കാര്‍ ഉത്തരവായത്. കെ ആര്‍ സി എല്‍, കിഫ്ബി, പി ഡബ്ല്യു ഡി എന്നിവ ത്രികക്ഷി കരാറില്‍ ഏര്‍പ്പെട്ടു. പദ്ധതിക്ക് കിഫ്ബി സാമ്പത്തിക സഹായത്തോടെ 658 കോടി രൂപയുടെ പ്രാഥമിക ഭരണാനുമതിയും നല്‍കി കഴിഞ്ഞു. ചടങ്ങില്‍ പൊതുമരാമത്തുവകുപ്പ് മന്ത്രി ജി സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍, എ കെ ശശിന്ദ്രന്‍, എം പി. എം വി ശ്രോയാംസ് കുമാര്‍, എം എല്‍ എമാരായ ജോര്‍ജ്ജ് എം തോമസ്, പി ടി എ റഹീം, താമരശ്ശേരി രൂപതബിഷപ്പ് മാര്‍ റെമജിയോസ് ഇഞ്ചനാനിയല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരി, വിവിധകക്ഷി നേതാക്കളായ കെ രാജീവന്‍, ടി വി ബാലന്‍, ഡോ. മുഹമ്മദ് അബ്ദുള്‍ ഹഖ് അന്‍സാരി, മുക്കം മുഹമ്മദ്, ടി എം ജോസഫ്, ടി വിശ്വനാഥന്‍, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ലിസി ചാക്കോ, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി ടിഅഗസ്റ്റിന്‍, എക്‌സിക്യൂട്ടീവ് ഇഞ്ചിനിയര്‍ വിനയ രാജ് എന്നിവര്‍ പങ്കെടുത്ത

Share:

administrator

Leave a Reply

Your email address will not be published. Required fields are marked *