Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

താമരശ്ശേരി: പുതുപ്പാടിയിലും കോടഞ്ചേരിയിലും 15 പേര്‍ക്ക് വീതം പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്ന പുതുപ്പാടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കണ്ണപ്പന്‍കുണ്ടില്‍ വീണ്ടും അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മൂന്ന് സെന്റ് കോളനിയില്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് കൊവിഡ് ബാധിച്ചതിനാല്‍ കോളനി പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുകയാണ്. കൂടാതെ ആറ്, പതിനാല്, പതിനെട്ട് വാര്‍ഡുകളില്‍ രണ്ട് പേര്‍ക്ക് വീതവും 13, 19 വാര്‍ഡുകളില്‍ ഓരോരുത്തര്‍ക്കം രോഗം സ്ഥിരീകരിച്ചു. കോടഞ്ചേരിയില്‍ രണ്ട് പേര്‍ക്ക് ഉറവിടമറിയാതെയും 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. താമരശ്ശേരിയില്‍ പുതുതായി ഒരാള്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നും താമരശ്ശേരിയില്‍ പരിശോധന നടക്കും.

Share:

administrator

Leave a Reply

Your email address will not be published. Required fields are marked *