Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

തിരുവമ്പാടി: ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഓണ്‍ലൈന്‍ മീഡിയ റിപ്പോര്‍ട്ടേഴ്സ് അസോസിയേഷന്റെ (ഒമാക്ക്) ലോഗോ തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പ്രകാശനം ചെയ്തു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തിരുവമ്പാടിയില്‍ നടന്ന ചടങ്ങില്‍ ജോര്‍ജ് എം തോമസ് എം എല്‍ എ, ഒമാക് സെക്രട്ടറി ഫാസില്‍ തിരുവമ്പാടി, പി ആര്‍ ഒ ഹബീബി, എക്സിക്യൂട്ടിവ് അംഗങ്ങളായ റഫീഖ് തോട്ടുമുക്കം, പി ജെ ബഷീര്‍, സവിജേഷ് മണാശേരി എന്നിവര്‍ പങ്കെടുത്തു. ഒമാക് പ്രസിഡന്റ് സത്താര്‍ പുറായില്‍, ട്രഷറര്‍ ജോണ്‍സണ്‍ ഇങ്ങാപ്പുഴ വൈസ് പ്രസിഡന്റ്മാരായ ഫൈസല്‍ പെരുവയല്‍, റൗഫ് എളേറ്റില്‍, ജോയിന്റ് സെക്രട്ടറിമാരായ ജി കെ കൂടരഞ്ഞി, ഉനൈസ് പരപ്പന്‍പൊയില്‍, രക്ഷാധികാരികളായ മജീദ് താമരശ്ശേരി, സിദ്ധീഖ് പന്നൂര്‍, അബിഷ് ഓമശ്ശേരി, പി ആര്‍ ഒ അസ്ഹര്‍ എളേറ്റില്‍, കുട്ടന്‍ കോരങ്ങാട്, അജ്നാസ് കട്ടാങ്ങല്‍, റമീല്‍ മാവൂര്‍ എന്നിവര്‍ ഓണ്‍ലൈനിലും പങ്കെടുത്തു.

Share:

administrator

Leave a Reply

Your email address will not be published. Required fields are marked *