Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

കോഴിക്കോട്: ഹോമിയോ മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിന്റെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം മികച്ച രീതിയില്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഏറ്റവും മെച്ചപ്പെട്ട ചികിത്സ എല്ലാവരിലേക്കും എത്തുക എന്ന ലക്ഷ്യത്തില്‍ ആണ് കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. മെഡിക്കല്‍ കോളേജിന്റെ നേതൃത്വത്തില്‍ ഹോമിയോ കോളേജിലെ പുതിയ കെട്ടിടത്തിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. 150 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയ മോണിറ്ററുകള്‍, പോര്‍ട്ടബിള്‍ എക്‌സറേ മെഷീന്‍, മൊബൈല്‍ ലാബ് സൗകര്യം, 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസി, നഴ്‌സിംഗ് കെയര്‍ എന്നീ സൗകര്യങ്ങള്‍ ലഭ്യമാണ്. രോഗി പരിചരണം പൂര്‍ണ്ണമായും മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ നേതൃത്വത്തിലായിരിക്കും. എ പ്രദീപ് കുമാര്‍ എം എല്‍ എ, ജില്ലാ കലക്ടര്‍ സാംബശിവ റാവു, ഡെപ്യൂട്ടി കലക്ടര്‍ അനിത കുമാരി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ നവീന്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ വി ആര്‍ രാജേന്ദ്രന്‍, ഹോമിയോ കോളേജ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ ഹമീദ്, ഹോമിയോ മെഡിക്കല്‍ കോളേജ് ആര്‍ എം ഒ. ഡോ. അജിത്, ഹോമിയോ കോളേജ് സൂപ്രണ്ട് ഗീത, നോഡല്‍ ഓഫീസര്‍മാരായ ഡോ. റബേക്ക, ഡോ. രാഹുല്‍ എന്നിവര്‍ പങ്കെടുത്തു.

Share:

administrator

Leave a Reply

Your email address will not be published. Required fields are marked *