Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് അഞ്ച് വര്‍ഷം നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ ‘സാക്ഷ്യം’ വികസന പത്രിക കാരാട്ട് റസാഖ് എം എല്‍ എ ദേശീയ കര്‍ഷക അവാര്‍ഡ് ജേതാവ് കെ ജെ മാത്യുവിന് നല്‍കി പ്രകാശനം ചെയ്തു. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തിനാകെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മേഖലയിലും എത്തിപ്പെടാനും പോരായ്മകള്‍ പരിഹരിക്കാനും പഞ്ചായത്തിന് സാധിച്ചു. കരിഞ്ചോലയിലുണ്ടായ ദുരന്തങ്ങള്‍, കോവിഡ് -19 ഉള്‍പ്പെടെയുണ്ടായപ്പോള്‍ പഞ്ചായത്ത് ഭരണ സമിതി നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണമാണെന്നും എം എല്‍ എ പറഞ്ഞു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബേബി രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് നിധീഷ് കല്ലുള്ളതോട്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ മദാരി ജുബൈരിയ, പി സി തോമസ്, ബേബി ബാബു, മെമ്പര്‍മാരായ എ ടി ഹരിദാസന്‍, വത്സല കനക ദാസ്, ഇന്ദിര ശ്രീധരന്‍, എ വി ലോഹിതാക്ഷന്‍, മേരി കുര്യന്‍, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കെ ആര്‍ രാജന്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം എ റഷീദ് നിര്‍വ്വഹണ ഉദ്യോഗസ്ഥരായ ഡോ. കെ പ്രവീണ്‍, ഡോ. സി കെ ഷാജിബ് കൃഷി ഓഫീസര്‍ കെ കെ മുഹമ്മദ് ഫൈസല്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ടി സി. വാസു, കെ കെ അപ്പുക്കുട്ടി, എന്‍ രവി, കെ വി സെബാസ്റ്റ്യന്‍ പഞ്ചായത്ത് ജീവനക്കാര്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share:

administrator

Leave a Reply

Your email address will not be published. Required fields are marked *