Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.
കോഴിക്കോട് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ പ്രവേശനം ആരംഭിച്ചതായി ഡയറക്ടര്‍ അറിയിച്ചു. പത്താംതരവും പ്ലസ് ടു വും കഴിഞ്ഞവര്‍ക്ക് ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്യാം. കേന്ദ്ര മനുഷ്യവിഭവ വകുപ്പിന്റെ കീഴിലുള്ള എന്‍ ഐ ഒ എസിന്റെയും സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള സി ഡിറ്റ് ന്റെയും തൊഴിലധിഷ്ഠിത കോഴ്‌സുകളിലാണ് പ്രവേശനം. ഡി സി എ, ഐ ടി സ്‌കില്‍(ഗ്രാഫിക് ഡിസൈനിങ്ങ്, ഡാറ്റാ എന്‍ട്രി, കമ്പ്യൂട്ടര്‍ എക്കൗണ്ടിങ്ങ്) സാപ്ഫിക്കോ എക്കൗണ്ടിങ്ങ്, സി.സി.എ (ടാലി എക്കൗണ്ടിങ്ങ്) വെബ് ഡിസൈനിങ്ങ്, വിഷ്വല്‍ വീഡിയോ എഡിറ്റിങ്ങ് & സ്‌പെഷ്യല്‍ ഇഫക്റ്റ്, മലയാളം കമ്പ്യൂട്ടിങ്ങ്, ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍, സോളാര്‍ ടെക്‌നീഷ്യന്‍, റഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷനിങ്ങ,് കട്ടിങ്ങ് ആന്റ് ടൈലറിങ്ങ്, ഫാഷന്‍ ടെക്‌നോളജി കോഴ്‌സുകളിലാണ് ഈ വര്‍ഷം പ്രവേശനം നല്‍കുന്നത്. ക്ലാസ്സുകള്‍ ഓണ്‍ലൈനായും തുടര്‍ന്നുള്ള പ്രായോഗിക പരിശീലനങ്ങള്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് ഒരുക്കിയിരിക്കുന്നത്.  അപേക്ഷ ഫോമിനും വിശദാംശങ്ങള്‍ക്കും www.skilldevelopmentcetnre.in സന്ദര്‍ശിക്കുക. ഫോണ്‍: 0495 2370026, 8891370026.
Share:

administrator

Leave a Reply

Your email address will not be published. Required fields are marked *