Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

അഴിയൂര്‍: ഗ്രാമപഞ്ചായത്തില്‍ ആകെ സമര്‍പ്പിച്ച 141 പത്രികകളില്‍ 5 എണ്ണം തള്ളി 136 എണ്ണം സാധുവായി. അഴിയൂര്‍ ഗ്രാമപഞ്ചായത്ത് റിട്ടേണിംഗ് ഓഫീസര്‍ കെ ആശ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ ടി ഷാഹുല്‍ ഹമീദ് എന്നിവരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. ഇന്നലെ രാവിലെ 9 മണിക്ക് തുടങ്ങിയ പരിശോധന 3 മണി വരെ തുടര്‍ന്നു. ഒമ്പതാം വാര്‍ഡില്‍ ഒന്നും പതിനാറാം വാര്‍ഡില്‍ രണ്ട് എണ്ണവും, പതിനെട്ടാം വാര്‍ഡില്‍ രണ്ട് ആകെ 5 എണ്ണം നിരസിച്ചു. പരിശോധനയില്‍ വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളും സ്ഥാനാര്‍ത്ഥികളും പങ്കെടുത്തു. നിലവില്‍ ഏറ്റവും കൂടുതല്‍ പത്രിക ഉള്ളത് പതിമൂന്നാം വാര്‍ഡിലാണ്. പത്ത് സ്ഥാനാര്‍ത്ഥികള്‍. ഏറ്റവും കുറവ് 5 സ്ഥാനാര്‍ത്ഥികള്‍ ഉള്ള 4, 5, വാര്‍ഡുകളിലാണ്. പത്രിക പിന്‍വലിക്കുവാന്‍ തിങ്കളാഴ്ച 3 മണി വരെ സമയം ഉണ്ട്.

Share:

administrator

Leave a Reply

Your email address will not be published. Required fields are marked *